ആരോൺ ഫിഞ്ച് മുതൽ ജേസൺ റോയ് വരെ : താരലേലത്തിൽ ഫ്രാഞ്ചൈസി ടീമുകൾക്ക് വേണ്ടാത്തവരായി പ്രമുഖ താരങ്ങൾ

IMG 20210219 084611

ഇന്ത്യൻ പ്രീമിയർ ലീഗിലെ  താരലേലം ചെന്നൈയിൽ സമാപിച്ചു .പതിനാലാം ഐപിൽ എഡിഷന് മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറെ നാടകീയ നിമിഷങ്ങളും സർപ്രൈസിങ്ങായിട്ടുള്ള ലേലംവിളികളും അരങ്ങേറി .ചില പ്രമുഖ താരങ്ങളെ  ഫ്രാഞ്ചൈസി ടീമുകൾ ഒന്നും തന്നെ സ്‌ക്വാഡിൽ എത്തിക്കുവാൻ താല്പര്യം കാണിക്കാതിരുന്നപ്പോൾ ചിലർക്ക് പൊന്നും വില ലഭിച്ചു .

താരലേലത്തിൽ അൺസോൾഡായ പ്രമുഖ താരങ്ങളിലൊരാളാണ് ഓസീസ് ലിമിറ്റഡ് ഓവർ ടീം നായകൻ ആരോൺ ഫിഞ്ച് .താരത്തെ ലേലം വിളിക്കുവാൻ ഒരു ടീമും തയ്യാറായില്ല .കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഭാഗമായ താരം 12 മത്സരങ്ങളിൽ നിന്ന് 228 റൺസ് നേടിയിരുന്നു .ഒരുപക്ഷേ താരത്തിന്റെ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാകും ഫ്രാഞ്ചൈസികളെ സ്വാധീനിച്ചത് .മറ്റ്  ഓസീസ്  താരങ്ങളായ  അലക്സ് ക്യാരി ,ഷോൺ മാർഷ് ,മാർനസ്   ലെബുഷെയ്ൻ  എന്നിവരെയും വാങ്ങുവാൻ ടീമുകൾ തയ്യാറായില്ല .

ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായ ജെയ്‌സൺ റോയ് , ആദിൽ റഷീദ് എന്നിവരെയും ആരും വാങ്ങുവാൻ തയ്യാറാവാത്തത് ലേലത്തിലെ അമ്പരപ്പായി .പരിക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരികെ വരുവാൻ ആഗ്രഹിക്കുന്ന റോയ് 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരമാണ് .കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഒപ്പമായിരുന്നു റോയ് ബിഗ്ബാഷിൽ അടക്കം മിന്നും ബാറ്റിങ്ങാണ് കാഴ്ചവെച്ചത് .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ഇക്കഴിഞ്ഞ ബിഗ്ബാഷിൽ അപാര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച അലക്സ് ഹെയ്ൽസ് ഇത്തവണത്തെ ഐപിൽ താരലേലത്തിൽ പൊന്നും വില സ്വന്തമാക്കും എന്നാണ് പല ക്രിക്കറ്റ്  പണ്ഡിതരും വിലയിരുത്തിയത് .എന്നാൽ താരത്തെ ടീമിലേക്ക്  വിളിച്ചെടുക്കുവാൻ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല.
ബിഗ്ബാഷിലെ 2020/21 സീസണിൽ താരം 15 മത്സരങ്ങളിൽ നിന്ന്  543 റൺസ് അടിച്ചെടുത്തിരുന്നു . 2018 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിട്ടാണ് ഐപിഎല്ലിൽ അവസാനമായി താരം കളിച്ചത് .

ഫ്രാഞ്ചൈസികൾ താരലേലലത്തിൽ വാങ്ങാതിരുന്ന മറ്റ് ചില താരങ്ങൾ

ജേസൺ റോയ് ,എവിൻ ലൂയിസ് ,ഗ്ലെൻ ഫിലിപ്സ് ,കുശാൽ പെരേര ,തിസാര പെരേര , ഷെൽഡൻ കോട്രൽ ,ആദിൽ റഷീദ് ,രാഹുൽ ശർമ്മ ,ഇഷ് സോധി ,ഹനുമാ വിഹാരി ,അങ്കിത് രാജ്പുട് ,ഡാരൻ ബ്രാവോ ,മാർട്ടിൻ ഗുപ്റ്റിൽ ,വരുൺ ആരോൺ ,കോറി ആൻഡേഴ്സൺ ,മോഹിത് ശർമ്മ ,കരൺ ശർമ്മ ,മാത്യു വേഡ്‌ ,സീൻ അബട്ട്

Scroll to Top