ചെന്നൈ സൂപ്പർ കിങ്സിന്റെ തുറപ്പുചീട്ടാകുവാൻ കൃഷ്‌ണപ്പ ഗൗതം : മോഹവിലക്കൊപ്പം ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും സ്വന്തം

images 2021 02 19T104916.635

2021 സീസൺ മുന്നോടിയായുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ താരലേലം ഇന്നലെ
ചെന്നൈയിൽ സമാപിച്ചു .ലേലത്തിൽ ഏവരെയും  ഞെട്ടിച്ചത്‌ ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് .ഐപിഎല്‍ താരലേലത്തില്‍ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  ടീം സ്വന്തമാക്കിയത്. കര്‍ണാടക ഓള്‍റൗണ്ടറായ ഗൗതമിന് ഇത്രയും വലിയ തുക ലേലത്തിൽ ലഭിക്കും എന്ന്  പലരും കരുതിയിരുന്നില്ല.

കഴിഞ്ഞ സീസണിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ കളിച്ച  താരം ഇത്തവണ ധോണി നായകനായ ചെന്നൈ  ടീമിനൊപ്പം കളിക്കും .സ്പിന്നർമാരെ തുണക്കുന്ന ചെന്നൈ ടീമിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഗൗതം തന്റെ ഓഫ്‌ സ്പിൻ മികവ് പ്രകടപ്പിക്കും എന്ന് തന്നെയാണ് ചെന്നൈ ടീം പ്രതീക്ഷിക്കുന്നത് . കേവലം 20 ലക്ഷം രൂപ  മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അവിടെ നിന്നാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ഗൗതമിന് ഇത്രയും തുക കിട്ടിയത്. ഇതോടെ ഒരു  ഐപിൽ ചരിത്രത്തിലെ ഒരു അപൂർവ്വ റെക്കോഡും താരം സ്വന്തം പേരിലാക്കി .

ഐപിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക ലേലത്തിൽ കരസ്ഥമാക്കുന്ന അൺക്യാപ്ഡ് താരമായിരിക്കുകയാണ്  കൃഷ്ണപ്പ ഗൗതം .മുൻപ് മുംബൈ ഇന്ത്യൻസ്  8.8 കോടി രൂപക്ക് കൃണാൽ പാണ്ഡ്യയെ ടീമിൽ നിലനിർത്തിയ റെക്കോർഡാണ് ഇപ്പോൾ കൃഷ്ണപ്പ ഗൗതം മറികടന്നത് .ഇത്തവണത്തെ ലേലത്തിന് മുന്നോടിയായി  ചെന്നൈ ടീം വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു .ടീമിലെ
ഭാജിയുടെ അഭാവം ഗൗതം മറികടക്കും  എന്നാണ്  ടീം മാനേജ്‌മന്റ് കരുതുന്നത് .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

32കാരനായ കൃഷ്ണപ്പ ഗൗതം ഐപിൽ കരിയറിൽ  24 മത്സരങ്ങള്‍ കളിച്ചതിൽ  186 റണ്‍സ് നേടിയിട്ടുണ്ട്. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റും താരം നേടിയിട്ടുണ്ട്. 2017ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് താരത്തിന്റെ ഐപിൽ അരങ്ങേറ്റം.

താരലേലത്തിന് ശേഷമുള്ള ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ്  :

MS Dhoni, Imran Tahir, Lungi Ngidi, Ruturaj Gaikwad, Ambati Rayudu, Ravindra Jadeja, Deepak Chahar, N Jagadeesan, Mitchell Santner, KM Asif, Shardul Thakur, R Sai Kishore, Faf du Plessis, Dwayne Bravo, Josh Hazlewood, Sam Curran, Karn Sharma, Moeen Ali, K Gowtham, Cheteshwar Pujara, Harisankar Reddy, Bhagath Verma, Hari Neeshanth.

Scroll to Top