വീണ്ടും വിചിത്രമായ ക്യാച്ച്. ഇത്തവണ കാലുകൊണ്ട് ക്യാച്ചുമായി സാം ബില്ലിംഗ്സ്

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍റ് 326 റണ്‍സിനു എല്ലാവരും പുറത്തായി. 296 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ന്യൂസിലന്‍റ് മുന്നോട്ട് വച്ചത്. മത്സരത്തിന്‍റെ നാലാം ദിനം വിചിത്രമായ കാര്യങ്ങള്‍ അരങ്ങേറി. ന്യൂസിലന്‍റ് പേസര്‍ നീല്‍ വാഗ്നറെ പുറത്താക്കാന്‍ വിചിത്രമായ ക്യാച്ചാണ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്ങ്സ് നടത്തിയത്.

ജാക്ക് ലീച്ചിന്‍റെ പന്തില്‍ നീല്‍ വാഗ്നര്‍ എഡ്ജ് ആയി വിക്കറ്റ് കീപ്പറുടെ അടുത്തേക്കാണ് പോയത്. എന്നാല്‍ കോവിഡ് പോസീറ്റിവായ ബെന്‍ ഫോക്സിനു പകരം വിക്കറ്റ് കീപ്പ് ചെയ്യാന്‍ എത്തിയ സാം ബില്ലിങ്ങ്സിനു കൈയ്യില്‍ ഒതുക്കാന്‍ കഴിഞ്ഞില്ലാ. ക്യാച്ച് താഴെയിടും എന്ന് തോന്നിച്ചെങ്കിലും കാലുകള്‍ കൊണ്ട് സുരക്ഷിതമായി, ബോള്‍ താഴെ പോവാതെ നോക്കി.

പിന്നീട് അനായസം കൈകളില്‍ പന്തെടുത്തു. 5 പന്തുകള്‍ നേരിട്ട നീല്‍ വാഗ്നര്‍ റണ്ണൊന്നുമെടുത്തില്ല. മത്സരത്തില്‍ ഇത് രണ്ടാം തവണെയാണ് ജാക്ക് ലീച്ചിനു വിചിത്രമായ വിക്കറ്റ് ലഭിച്ചത്.

341615

രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍റിനായി 88 റണ്‍ നേടിയ ടോം ബ്ലണ്ടലാണ് ടോപ്പ് സ്കോററായത്. ലതാം 76 റണ്‍സ് നേടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ 56 റണ്‍സ് നേടി. വില്യംസണ്‍ 48 റണ്‍സ് നേടി. ജാക്ക് ലീച്ച് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Previous articleഇനിയും ഒരുപാട് നല്ല കരിയർ ബാക്കിയുണ്ട്,വെറുതെ അത് നശിപ്പിക്കരുത്; ഇന്ത്യൻ സൂപ്പർ താരത്തിന് ഉപദേശവുമായി വസീം ജാഫർ.
Next articleസഞ്ചു സാംസണിനു എന്തുകൊണ്ടാണ് അവസരം നല്‍കാഞ്ഞത് ? കാരണം കണ്ടെത്തി ആശീഷ് നെഹ്റ