വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്യാംപില്‍ കോവിഡ്. സ്പോര്‍ട്ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ്സ് അയ്യര്‍, ശിഖാര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കാണ് കോവിഡ് പോസീറ്റീവായത്. അഹമ്മദാബാദില്‍ തിങ്കളാഴ്ച്ചയാണ് ടീം എത്തിയത്. അന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് പോസിറ്റീവായത്. ബിസിസിഐ മെഡിക്കല്‍ ടീം സാഹചര്യങ്ങള്‍ പരിശോധിക്കുകയും ഉടന്‍ തന്നെ പകരം താരങ്ങളെ പ്രഖ്യാപിക്കും.
ഫെബ്രുവരി 6 നാണ് പരമ്പര തുടക്കമാവുക. മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20യിലുമാണ് ഇന്ത്യയും വെസ്റ്റും ഏറ്റുമുട്ടുന്നത്. മൂന്ന് ഏകദിനങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നടക്കുമ്പോള്‍ 3 ടി20 കൊല്‍ക്കത്തയില്‍ വച്ചാണ്. മൂന്ന് ടി20 മത്സരങ്ങൾക്കായി 75% കാണികളെ അനുവദിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയട്ടുണ്ട്.
ഇന്ത്യൻ ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹർ, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ
വെസ്റ്റ് ഇൻഡീസ് ഏകദിന സ്ക്വാഡ്: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഡാരൻ ബ്രാവോ, ഷമർ ബ്രൂക്‌സ്, ബ്രാൻഡൻ കിംഗ്, ഫാബിയൻ അലൻ, എൻക്രമാ ബോണർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, നിക്കോളാസ് പൂരൻ, അകാൽ ഹൊസൈൻ, അൽസാരി ജോസഫ്, കെമർ റോച്ച്, റൊമാരിയോ ഷെപ്പേർഡ്, ഒഡീയൻ ഷെപ്പേർഡ് ഹെയ്ഡൻ വാൽഷ്.