ധോണിയെപ്പോലെയാകണം. മത്സരങ്ങള്‍ ഫിനിഷ് ചെയ്യണം. ഷാരൂഖ് ഖാന്‍റെ ആഗ്രഹങ്ങള്‍

319558

ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന താരങ്ങളെ അധികം വൈകാതെ ടീമിലേക്ക് പരിഗണിക്കും എന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. അതില്‍ ഒരു താരമാണ് തമിഴ്നാടിന്‍റെ ഫിനിഷര്‍ റോള്‍ നിര്‍വഹിക്കുന്ന ഷാരുഖ് ഖാന്‍. ഫെബ്രുവരി 6 ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ താരത്തെ റിസര്‍വ്വ് താരമായി പരിഗണിച്ചിരുന്നു. ഡൊമസ്റ്റിക്ക് സീസണില്‍ തുടരുന്ന മികച്ച പ്രകടനമാണ് താരത്തെ ഇന്ത്യന്‍ സ്ക്വാഡിലേക്ക് പരിഗണിച്ചത്.

ഐപിഎല്‍ ലേലത്തിനു ഒരാഴ്ച്ച മുന്‍പ് തന്‍റെ ഭാവിയെ പറ്റി സംസാരിക്കുകയാണ് ഷാരുഖ് ഖാന്‍. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സ് അടിപ്പിച്ച്  ജയിപ്പിച്ച താരമാണ് ഷാരുഖ് ഖാന്‍. മത്സര സമര്‍ദ്ദം കൈകാര്യം ചെയ്ത് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ധോണിയെയാണ് താന്‍ ആരാധിക്കുന്നതെന്ന് തമിഴ്നാട് താരം പറയുന്നു. ധോണി ചെയ്തതുപോലെ ഇന്ത്യക്കായി മത്സരം ഫിനിഷ് ചെയ്യാനാണ് ഷാരൂഖ് ഖാന്‍റെ ആഗ്രഹം.

” ഞാന്‍ ക്രീസിലേക്ക് എത്തുമ്പോള്‍ ഞാന്‍ മാനസികമായി തയ്യാറെടുക്കും. ഞാന്‍ സമര്‍ദ്ദത്തെ പറ്റി ചിന്തിക്കാറില്ലാ. ഞാന്‍ ശാന്തമായി എന്‍റേതായ കളി കളിക്കും. മത്സര സാഹചര്യം അനുസരിച്ച് എങ്ങനെ കളിക്കണമെന്ന് എനിക്കറിയാം. എന്‍റെ ടീമിനായി ജോലി പൂര്‍ത്തിയാക്കാനാണ് ആഗ്രഹം. ഞാന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ എന്നെ പ്രഷര്‍ കീഷടക്കാന്‍ അനുവദിക്കില്ലാ. ”

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
319539

” ടീമിനേക്കാൾ വ്യക്തിഗത പ്രകടനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, സമ്മർദ്ദം നിങ്ങളുടെ മുഖത്ത് വ്യക്തമായി കാണാം. ഞാന്‍ ടീമിനെയാണ് മുന്നില്‍ വയ്ക്കുന്നത്. ഞാൻ എന്നെക്കുറിച്ച് ചിന്തിക്കുന്നില്ല. അതുകൊണ്ടാണ് എനിക്ക് സമ്മർദ്ദം അനുഭവപ്പെടാത്തത് ” ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. “ഞാൻ എം‌എസ് ധോണിയെ ആരാധിക്കുന്നു, ഇന്ത്യയ്‌ക്കായി അദ്ദേഹം ചെയ്തതുപോലെ ഗെയിമുകൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും ധോണിയെ നോക്കിക്കാണുന്നു, അദ്ദേഹത്തെപ്പോലെ ഒരു ഫിനിഷറാകാൻ ഞാൻ ആഗ്രഹിക്കുന്നു, ”ഷാരൂഖ് ഖാന്‍ കൂട്ടിച്ചേർത്തു.

Scroll to Top