ഇംഗ്ലണ്ട് ടീമിൽ കോവിഡ് :ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പര ആശങ്കയിൽ

ക്രിക്കറ്റ്‌ ലോകം വളരെ നാളുകളായി കാത്തിരിക്കുന്ന പോരാട്ടത്തിന് കുറച്ച് ആഴ്ചകൾ മാത്രം അവശേഷിക്കേ ടീം ഇന്ത്യക്കും ക്രിക്കറ്റ്‌ പ്രേമികൾക്കും ഏറെ ആശങ്ക സമ്മാനിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിൽ കോവിഡ് ബാധ സ്ഥിതീകരിച്ചു . ശ്രീലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾ കളിച്ച മൂന്ന് പ്രധാന ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെ 7 വ്യക്തികൾക്കാണ് കോവിഡ് രോഗ പരിശോധനയിൽ ഇപ്പോൾ അസുഖം സ്ഥിതീകരിക്കപെട്ടത് പാകിസ്ഥാൻ ടീമിന് എതിരെ പരമ്പര ഉടൻ ആരംഭിക്കുവാനിരിക്കെയാണ് ഇപ്പോൾ ടീം മാനേജ്മെന്റ് അംഗങ്ങൾ അടക്കം ഏഴ് പേർക്കായി രോഗം പിടിപെട്ടത്.

നിലവിൽ താരങ്ങളെ എല്ലാം വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ ആശങ്കകൾ ഒന്നുമില്ല എന്നും വിശദമാക്കി.ഇംഗ്ലണ്ട് ടീമിന്റെ പാകിസ്ഥാനെതിരായ ഏകദിന, ടി :20 പരമ്പരകൾ എട്ടാം തീയതി തന്നെ ആരംഭിക്കാനിരിക്കെ അതിരൂക്ഷമായ കോവിഡ് ബാധ ആരാധകരെയും ഒപ്പം ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ച് കഴിഞ്ഞു.എന്നാൽ പാകിസ്ഥാൻ എതിരെ നടക്കുന്ന പരമ്പരയിൽ പല പ്രമുഖ താരങ്ങളും കളിക്കാതിരിക്കാനാണ് സാധ്യത. ലങ്കൻ പര്യടനത്തിൽ കളിച്ച നായകൻ മോർഗൻ അടക്കം കടുത്ത നിരീക്ഷണത്തിലേക്ക് പോകുവാനാണ് സാധ്യതകൾ.

നിലവിൽ കോവിഡ് സ്ഥിതീകരിക്കപ്പെട്ട എല്ലാവരും വൈകാതെ തന്നെ സർക്കാർ നിർദേശ പ്രകാരമുള്ള ക്വാറന്റൈനിൽ പ്രവേശിക്കുമെന്ന് വിശദമാക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അസുഖ ബാധിതരായ താരങ്ങൾക്കൊപ്പം ഇടപെട്ട എല്ലാവരും ശ്രദ്ധിക്കപ്പെടും എന്നും തുറന്ന് പറഞ്ഞു. കൂടുതൽ യുവ താരങ്ങൾ വരുന്ന ചില പരമ്പരകൾ കളിച്ചേക്കും. ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുവാനിരിക്കെ ഇന്ത്യൻ ടീം മാനേജ്മെന്റും സംഭവങ്ങൾ വിശദമായി നോക്കിക്കാണുന്നുണ്ട്.

Previous articleസൂപ്പർ താരം പുറത്തേക്ക് :പരിക്ക് തിരിച്ചടി -ആശങ്കയിൽ ഐപിൽ ചാമ്പ്യൻ ടീം
Next articleറാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ വനിതകള്‍.