സൂപ്പർ താരം പുറത്തേക്ക് :പരിക്ക് തിരിച്ചടി -ആശങ്കയിൽ ഐപിൽ ചാമ്പ്യൻ ടീം

IMG 20210706 162231

ക്രിക്കറ്റ് പ്രേമികൾ ഏവരും വളരെയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ബാക്കിയായ എല്ലാ മത്സരങ്ങളും ആരംഭിക്കുവാനാണ്. താരങ്ങൾക്കിടയിലെ രൂക്ഷ കോവിഡ് വ്യാപനം കാരണം പാതിവഴിയിൽ അവിചാരിതമായി നിർത്തിവെച്ച ഐപിഎല്ലിൽ നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീമാണ്. ഐപിൽ മത്സരങ്ങൾ ഇനി ദുബായിയിൽ നടക്കുമ്പോൾ എല്ലാ ടീമുകളും എപ്രകാരമാകും മത്സരവേദി മാറിയത് ബാധിക്കുകയെന്നുള്ള ഒരു പ്രധാന ആശങ്കയിലാണ്. നിലവിൽ പോയിന്റ് ടേബിളിൽ താഴെയുള്ള എല്ലാ ടീമുകൾക്കും വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം നിർണായകമാണ്.

എന്നാൽ മുൻ ചാമ്പ്യൻമാരും ഇപ്പോൾ ഇയാൻ മോർഗൻ നയിക്കുന്നതുമായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീം വലിയ പ്രതിസന്ധികളെ നേരിടുവാൻ പോകുകയാണ്. ക്യാപ്റ്റൻ മോർഗൻ, സ്റ്റാർ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് എന്നിവർ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കുവാൻ സാധ്യതയില്ലന്നിരിക്കെ ഇപ്പോൾ ഓപ്പണിങ്ങിലെ വിശ്വസ്ത താരം ശുഭ്മാൻ ഗില്ലും ശേഷിക്കുന്ന സീസൺ കളിക്കില്ലായെന്നാണ് സൂചന.ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായ ഗിൽ പരിക്ക് കാരണം ടെസ്റ്റ് പരമ്പര ഉപേക്ഷിക്കുവാനുള്ള പൂർണ്ണ ഒരുക്കത്തിലാണ്.ഗുരുതര പരിക്കേറ്റ താരം നാട്ടിലേക്ക് ഉടനടി മടങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

അതേസമയം ഗിൽ പരിക്കിന്റെ പിടിയിൽ നിന്നും മോചിതനാകുവാൻ മൂന്നിലധികം മാസങ്ങൾ ആവശ്യമായി വരുമെന്നാണ് സൂചനകൾ. താരം ഇതോടെ ഐപിൽ ഉപേക്ഷിക്കുവാനാണ് സാധ്യത.ഇത്തവണ ഐപിഎല്ലിൽ 7 മത്സരങ്ങളിൽ നിന്നായി 132 റൺസ് നേടി. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് ഭേദമാകുവാനുള്ള വലിയ പ്രാർത്ഥനയിലാണ് ക്രിക്കറ്റ്‌ ആരാധകർ. ഗില്ലിന് പകരം പൃഥ്വി ഷാ, പടിക്കൽ എന്നിവരെ ഓപ്പണർമാരായി ഉടനടി ബിസിസിഐ ഇംഗ്ലണ്ടിലേക്ക്‌ അയക്കും എന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

Scroll to Top