മൊഹാലിയില്‍ ശ്രീലങ്കന്‍ താരത്തിന്‍റെ ❛മണ്ടത്തരം❜ ; റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടു.



മൊഹാലിയിൽ വച്ചു നടക്കുന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സീരീസിലെ രണ്ടാം ദിനമാണ് ഇന്ന്.129.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 574 റൺസിൻ്റെ കൂറ്റൻ സ്കോർ നേടി ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 228 പന്തിൽ 175 റൺസ് നേടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്ത് 97 പന്തിൽ 96 റൺസും സ്പിന്നർ അശ്വിൻ 82 പന്തിൽ 61 റൺസും നേടി.ഇന്നലെ മൂന്നാം നമ്പറിൽ ഇറങ്ങിയ ഹനുമ വിഹാരി 128 പന്തിൽ 58 റൺസ് നേടി അർദ്ധ ശധകം പൂർത്തിയാക്കിയിരുന്നു.മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ 100ആം ടെസ്റ്റ് ആണ് ഇത്.

രണ്ടാം ദിനമായ ഇന്ന് 125 ആമത്തെ ഓവറിൽ ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ആണ് രസകരമായ ഒരു സംഭവം അരങ്ങേറിയത്. രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യുമ്പോൾ ശ്രീലങ്കൻ ലെഫ്റ്റ് ആം പേസർ വിശ്വ ഫെർണാണ്ടോ ആയിരുന്നു ബൗൾ ചെയ്തിരുന്നത്. നോൺ സ്ട്രൈക്കേഴ്സ് എൻ്റിൽ ഉണ്ടായിരുന്നത് മുഹമ്മദ് ഷമി ആയിരുന്നു.

275175553 5536171686397982 2343550645932532603 n

ഫെർണാണ്ടോ എറിഞ്ഞ ഓഫ് കട്ടർ ബോൾ ജഡേജ മിഡ് വിക്കറ്റിലേക്ക് അടിച്ചു. ആദ്യ റൺസ് ഓടി പൂർത്തിയാക്കിയ ഷമി രണ്ടാമത്തെ റൺസിനും ഓടി. എന്നാൽ രണ്ടാമത്തെ റൺസിന് ജഡേജ തയ്യാറായിരുന്നില്ല. എന്നിട്ട് ജഡേജ നോൺ സ്ട്രൈക്കേഴ്സ് എൻ്റിലേക്ക് ഓടി. എന്നാൽ ഫെർണാഡോ ഈ അവസരം മുതലാക്കിയില്ല.

തൻറെ കയ്യിൽ കിട്ടിയ പന്ത് സ്റ്റമ്പിൽ കൊള്ളിക്കാന്‍ കഴിഞ്ഞില്ലാ. ഇതേസമയം ശ്രീലങ്കൻ വിക്കറ്റ്കീപ്പർ ആ ബോളിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ ബോളര്‍ വിക്കറ്റ് കീപ്പര്‍ക്ക് പന്തെറിയാതെ എന്തോ ആലോചിച്ച് നിന്നു. പിന്നീടാണ് വിക്കറ്റ് കീപ്പറിനു കൊടുക്കണ കാര്യം ആലോചിച്ചത്. അതിനു മുന്‍പേ മുഹമ്മദ് ഷാമി ക്രീസില്‍ എത്തിയിരുന്നു.

Previous articleഅവർ നല്ല രീതിയിൽ മെച്ചപ്പെട്ടു. ഇനിയും കഠിനാധ്വാനം ചെയ്താൽ ഇന്ത്യൻ ടീമിൽ എത്തും.
Next articleഇരട്ട സെഞ്ച്വറി നഷ്ടം :റെക്കോർഡുകൾ തകർത്ത് ജഡേജയുടെ തകര്‍പ്പന്‍ ഇന്നിങ്സ്