സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ രാഹുലും സംഘവും ആഗ്രഹിക്കുന്നില്ല. ഒന്നാം ഏകദിന മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങി വിമർശനം കേട്ട ടീം ഇന്ത്യക്ക് ജയം നിർണായകമാണ്.അതേസമയം രണ്ടാം ഏകാദിനത്തിൽ ടോസ് ഭാഗ്യം ഇന്ത്യൻ ടീമിനോപ്പം നിന്നപ്പോൾ ഓപ്പണർമാർ നൽകിയത് ഗംഭീര തുടക്കം.ഒരിക്കൽ കൂടി പവർപ്ലേയിൽ ധവാൻ : രാഹുൽ സഖ്യം അടിച്ചു കളിച്ചപ്പോൾ ഫിഫ്റ്റി റൺസ് പാർട്ണർഷിപ്പ് പിറന്നു. ധവാൻ പുറത്തായ ശേഷം എത്തിയ വിരാട് കോഹ്ലി നേരിട്ട അഞ്ചാം ബോളിൽ തന്നെ ഡക്കിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടൽ സൃഷ്ടിച്ചു.
ഇന്ത്യൻ ബാറ്റിംഗ് നടക്കവേയുള്ള ഒരു രസകരമായ റൺ ഔട്ട് സംഭവം നടന്നിരുന്നു. ഈ ഒരു നഷ്ടമാക്കിയ റൺ ഔട്ട് മത്സരത്തിൽ അടക്കം വളരെ ഏറെ സൗത്താഫ്രിക്കക്ക് തിരിച്ചടിയായി മാറിയത് കാണാൻ സാധിച്ചു.ഇന്ത്യൻ ഇന്നിങ്സിലെ പതിനാലാം ഓവറിലാണ് റിഷാബ് പന്ത് തട്ടിയിട്ട അനാവശ്യ റൺ ശ്രമിച്ച് വിക്കറ്റ് നഷ്ടമാക്കുന്നതിന് അരികിൽ വരെ രാഹുൽ എത്തിയത്. റിഷാബ് പന്ത് ഷോട്ട് കളിച്ച ശേഷം റൺസ് ഓടാനായി നോൺ സ്ട്രൈക്ക് എൻഡിൽ നിന്നെ രാഹുലിനെ വിളിച്ചെങ്കിലും പിന്നീട് താരത്തെ സിംഗിൾ ലഭിക്കില്ല എന്നത് ഉറപ്പായതോടെ അതിവേഗം തന്നെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ നോൺ സ്ട്രൈക്ക് എൻഡിൽ നിന്നും സിംഗിൾ നേടാൻ ഓടി എത്തിയ രാഹുൽ ഇതിനകം തന്നെ സ്ട്രൈക്കർ എൻഡിൽ എത്തിയിരിന്നു. ഇതോടെ രണ്ട് ബാറ്റ്‌സ്മാന്മാരും ഒരേ എൻഡിൽ ആയി. അതേസമയം ഫീൽഡർ റൺ ഔട്ട് സൃഷ്ടിക്കാൻ നൽകിയ ത്രോ ബൗളർ മഹാരാജിന് കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഇതോടെ രാഹുൽ തിരികെ വേഗം നോൺ സ്ട്രൈക്ക് എൻഡിലേക്ക് എത്തുകയായിരുന്നു