പഴയ മികവ് അവന്റെ ബൗളിങ്ങിൽ ഇല്ല : ചൂണ്ടികാട്ടി ആകാശ് ചോപ്ര

318585

സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ഏകദിന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനാണ് ഇന്ത്യൻ ടീം രണ്ടാം ഏകദിനത്തിൽ എത്തുന്നത്. ടെസ്റ്റ്‌ പരമ്പര കൈവിട്ട ഇന്ത്യൻ ടീമിന് ഏകദിന പരമ്പര സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്നം തന്നെയാണ്. എന്നാൽ ഒന്നാം ഏകദിനത്തിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനും, താരങ്ങൾക്കും എതിരെ രൂക്ഷ വിമർശനമാണ് മുൻ താരങ്ങൾ അടക്കം ഉന്നയിക്കുന്നത്. സ്റ്റാർ പേസർ ഭൂവനേശ്വർ കുമാറിന്റെ ബൗളിംഗ് മികവിന് ഇപ്പോൾ പഴയ മൂർച്ചയില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.ഒന്നാം ഏകദിനത്തിൽ 64 റൺസ്‌ വഴങ്ങിയ ഭുവനേശ്വർ കുമാറിന് പക്ഷേ വിക്കറ്റുകൾ ഒന്നും തന്നെ നേടാൻ സാധിച്ചില്ല. പഴയകാലത്തെ മിന്നും ഫോം ഇപ്പോൾ പുറത്തെടുക്കാൻ ഭുവിക്ക് സാധിക്കുന്നില്ല എന്നാണ് ആകാശ് ചോപ്ര അഭിപ്രായം.

“നമ്മൾ ഒന്നാം ഏകദിനത്തിൽ ബുംറ തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയത് കണ്ടതാണ്. ഭൂവിക്ക് ആദ്യത്തെ പവർപ്ലേയിൽ വിക്കറ്റ് നേടാനായി കഴിഞ്ഞില്ല എങ്കിലും മികച്ച രീതിയിൽ ബൗളിംഗ് ചെയ്തു. ശേഷം ഭൂവിക്ക് തന്റെ ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല. അതാണ്‌ നിലവിൽ ഭുവിയുടെ പ്രധാന പ്രശ്നവും.ഇതിപ്പോൾ ഒരു സ്ഥിരം പ്രശ്നമായി മാറിക്കഴിഞ്ഞു.താക്കൂർ അവന്റെ മാക്സിമം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും നൽകുന്നുണ്ട് എങ്കിലും ഭുവി വളരെ അധികം നിരാശയാണ് സമ്മാനിക്കുന്നത് ” ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
images 2022 01 21T145340.252

“ഭൂവിയുടെ ബൗളിങ്ങിൽ ഇത്‌ ഇപ്പോൾ മാത്രം കാണുന്ന ഒരു പ്രശ്നമല്ല. ഇത്‌ കഴിഞ്ഞ 12 മാസമായി കാണുന്നുണ്ട്. അദ്ദേഹം നിരാശ മാത്രമാണ് തന്റെ ബൗളിങ്ങിൽ കാഴ്ചവെക്കുന്നത്.നമ്മൾ കഴിഞ്ഞ 12-15 മാസകാലമായി ഭുവി ബൗളിങ്ങിൽ മികച്ച പ്രകടനം ഒന്നും തന്നെ കാണുന്നില്ല. സ്പിൻ ബൗളർമാരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് ഏറെ വിക്കറ്റുകൾ തന്നെയാണ്. മിഡിൽ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താതെ ഒന്നും നടക്കില്ല ” ആകാശ് ചോപ്ര നിരീക്ഷിച്ചു.

Scroll to Top