ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായിട്ടുള്ള ഏറ്റവും വലിയ ചർച്ചയാണ് ടീമിലെ പന്തിന്റെയും സഞ്ജുവിന്റെയും സ്ഥാനം. മികച്ച രീതിയിൽ കളിച്ചിട്ടും തുടരെത്തുടരെ അവസരങ്ങൾ നൽകാതെ മലയാളി താരം സഞ്ജുവിനെ തഴയുന്നതിനെതിരെ വലിയ രീതിയിലുള്ള ആരാധകരാണ് എപ്പോഴും വിമർശനം ഉന്നയിച്ച് രംഗത്തെത്തുന്നത്. മറുവശത്തെ പന്ത് ആകട്ടെ ലഭിക്കുന്ന അവസരങ്ങൾ എല്ലാം പാഴാക്കി കളഞ്ഞ് രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവുകയാണ്.
പല മുൻ താരങ്ങളും ഇരു താരങ്ങളെയും അംഗീകരിച്ചും വിമർശിച്ചും രംഗത്ത് എത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. മലയാളി ആയതിനാലും ക്രിക്കറ്റിന്റെ വലിയ പാരമ്പര്യം ഇല്ലാത്തതുകൊണ്ടുമാണ് സഞ്ജുവിനെ തഴയുന്നത് എന്നാണ് ആരാധകർ പറയുന്നത്. ടീമിലെ ഇപ്പോഴത്തെ പതിവ് കാഴ്ചയാണ് മോശം ഫോമിലുള്ള പന്തിന് സ്ഥിരമായി ടീമിൽ നിലനിർത്തുകയും ലഭിക്കുന്ന അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നത്. ഇപ്പോഴിതാ ബിസിസിഐയുടെ ശത്രുവായി സഞ്ജുവിനെ മാറ്റിയത് മലയാളി ആരാധകരാണെന്ന് പറഞ് വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകനായ ബിജു.
“സഞ്ജുവിനെ ബിസിസിഐയുടെ ശത്രു ആക്കുന്ന തരത്തിലേക്കുള്ള മലയാളി ആരാധകർ ഇടപെടുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. അനാവശ്യമായി പന്തിനെ ഇകഴ്ത്തുന്നുണ്ട്. വളരെയധികം തെറ്റായ കാര്യമാണ് ഇത്. ക്രിക്കറ്റും രാഷ്ട്രീയമായിട്ടാണ് കേരളത്തിലെ രാഷ്ട്രീയക്കാർക്ക് കാണുന്നത്. സഞ്ജു ഇരയാവുക ആണെന്ന് അതുകൊണ്ടാണ് പറയുന്നത്. എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം സാഹചര്യങ്ങൾ സഞ്ജുവിന് അനുകൂലമല്ല. അവനെ ദുരുദ്ദേശത്തോടെ ലക്ഷ്യം വെക്കുകയാണെന്ന് ഞാൻ കരുതിയില്ല.”
” ലക്ഷ്മണിനെ പോലെ ഒരു പരിശീലകൻ അത്തരത്തിൽ ഒരു താരത്തിനെതിരെ മാത്രം ഇങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതുന്നില്ല. പന്തിനെ അനാവശ്യമായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ മലയാളികൾ വിമർശിക്കുന്നത്. കഴിഞ്ഞ ഒരുപാട് കാലങ്ങളായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരമാണ് പന്ത്. ഇരു താരങ്ങളും തമ്മിൽ യാതൊരുവിധ പ്രശ്നവുമില്ല. മികച്ച ബാറ്റർ ആയിട്ടാണ് സഞ്ജുവിനെ പരിഗണിക്കുക. അത് സമയം പന്തിന്റെ കീപ്പിംഗ് മികവ് അപാരമാണ്.
സ്റ്റമ്പിന് പിന്നിൽ വലിയ അബദ്ധങ്ങൾ അവൻ കാട്ടിയതായി കാണാനായില്ല. ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിലും മികച്ച രീതിയിൽ കളിച്ചിട്ടുള്ള താരമാണ് പന്ത്. ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ ആദം ഗിൽക്രിസ്റ്റ്-വീരേന്ദ്രർ സെവാഗ് എന്നിവരിൽ നിന്ന് ഒരാളെ കണ്ടെത്തുന്നത് പ്രയാസമാണ്. ഒരു ടീമിൽ ഇടംകയ്യൻ ഉണ്ടെങ്കിൽ അവന് കൂടുതൽ ആധിപത്യം ഉണ്ടെന്ന തിയറിയിൽ ഞാൻ വിശ്വസിക്കുന്നില്ല. അത്തരത്തിൽ ഒരു തിയറിയും സ്വീകരിക്കാൻ എനിക്ക് ആഗ്രഹവുമില്ല.
ബൗളർ ആരായാലും നന്നായി കളിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ടീമിൽ പരിഗണിക്കാവുന്നതാണ്. അതിന് അയാൾ ഇടംകയ്യനോ വലംകയ്യനോ ആകണമെന്നില്ല. ഇന്ത്യൻ ടീമിൽ ഹീറോകൾക്ക് ലഭിക്കുന്ന പിന്തുണയുടെ അതുപോലെയുള്ള പിന്തുണയാണ് സഞ്ജുവിന് ലഭിക്കുന്നത്. സഞ്ജു പോകുന്നിടത്തെല്ലാം മലയാളികൾ ഉള്ളതിനാൽ എല്ലാ ഇടത്തു നിന്നും മികച്ച പിന്തുണകൾ ലഭിക്കുന്നു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് അറിയുമ്പോൾ അവർ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അത് ബാധിക്കുന്നത് ബിസിസിഐയുമായുള്ള സഞ്ജുവിന്റെ ബന്ധവും സഞ്ജുവിന്റെ കരിയറിനെയും ആണ്.”- അദ്ദേഹം പറഞ്ഞു.