എന്തുകൊണ്ട് ഐപിൽ ഉപേക്ഷിച്ചു :കാരണം പറഞ്ഞ് ക്രിസ് വോക്സ്

85921885

ഐപിൽ സീസണിൽ നിന്നും പല വിദേശ താരങ്ങളും ഇതിനകം പിന്മാറിയത് വളരെ അധികം ചർച്ചയായി മാറി കഴിഞ്ഞു. പല പ്രമുഖ താരങ്ങളും കോവിഡ് വ്യാപനവും ഒപ്പം ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കൂടി മുന്നിൽക്കണ്ടാണ് ഈ ഒരു സീസണിലെ ഐപിൽ കളിക്കേണ്ടയെന്ന തീരുമാനം കൈകൊള്ളുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വളരെ അധികം ആവേശപൂർവ്വം മുന്നോട്ട് പോകുമ്പോയാണ് അഞ്ചാമത്തെ ക്രിക്കറ്റ്‌ ടെസ്റ്റിൽ നിന്നും ഇന്ത്യൻ ടീം താരങ്ങൾ പലരും പിന്മാറുവാൻ ആഗ്രഹം തുറന്ന് പറഞ്ഞതും മത്സരം ഉപേക്ഷിച്ചതും. ടീം ഇന്ത്യ അഞ്ചാം മത്സരം ഉപേക്ഷിച്ചതിന്റെ കൂടി സാഹചര്യത്തിൽ ഐപിഎല്ലിൽ കളിക്കാനായി എത്തി കഴിഞ്ഞു. ഇംഗ്ലണ്ട് താരങ്ങൾ പലരും ഐപിഎല്ലിൽ നിന്നും പിന്മാറുന്ന കാര്യം കഴിഞ്ഞ ആഴ്ച അറിയിച്ചത് അഞ്ചാം ടെസ്റ്റിൽ നിന്നും ടീം ഇന്ത്യ പിന്മാറിയതിലുള്ള പ്രതികാരമാണ് എന്നും പലരും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ നിലപാട് തുറന്ന് പറയുകയാണ് ഫാസ്റ്റ് ബൗളർ വോക്സ്. ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്‌ മത്സരം റദ്ദാക്കിയതിന് പിന്നാലെയാണ് ക്രിസ് വോക്സ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ ഐപിഎല്ലിൽ നിന്നും പിന്മാറിയത്. ഐപിഎല്ലിൽ നിന്ന് എന്ത് കാരണത്താൽ പിന്മാറി എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ വോക്സ്. ഈ ഒരു തീരുമാനവും ടെസ്റ്റ്‌ പരമ്പരയുമായി യാതൊരുവിധ ബന്ധവും ഇല്ല എന്നും പറഞ്ഞ വോക്സ് തന്റെ ഈ ഒരു കടുത്ത തീരുമാനത്തിലുള്ള കാരണവും കൂടി വിശദാമാക്കി

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“അഞ്ചാം ടെസ്റ്റ്‌ റദ്ദാക്കിയതുമായി എന്റെ ഐപിൽ പിന്മാറ്റത്തിന് യാതൊരുവിധ ബന്ധവും ഇല്ല.ഐപിഎല്ലിലെ വരുന്ന മത്സരങ്ങളിൽ ഞാൻ കളിക്കില്ല എന്ന് അറിയിക്കാനുള്ള കാരണം വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് തന്നെയാണ്. ഞാൻ പോലും പ്രതീക്ഷിക്കാതെയാണ് ടി :20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഇടം ലഭിച്ചത്. കൂടാതെ നിർണായകമായ ആഷസ് പരമ്പര കൂടി എന്റെ മുൻപിൽ ഉണ്ട്. വരുന്ന രണ്ട് പരമ്പരകളും എനിക്ക് പ്രധാന ഘടകമാണ്. ഇവക്കായി മികച്ച തയ്യാറെടുപ്പുകൾ കൂടി നടത്തണം. ഈ കാരണങ്ങളാൽ ഐപില്ലിൽ ഞാൻ കളിക്കില്ല “വോക്സ് അഭിപ്രായം തുറന്ന് പറഞ്ഞു

Scroll to Top