ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഏറ്റുമുട്ടും. ഇംഗ്ലണ്ട് നിരയില്‍ പേസ് ബോളര്‍ മാര്‍ക്ക് വുഡ് ഉണ്ടാവില്ലാ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് വുഡ് മാച്ച് ഫിറ്റ്നെസ് കൈവരിക്കാത്തതിനാല്‍ അഡലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ താരം ഉണ്ടാകില്ലാ. പകരക്കാരനായി ക്രിസ് ജോര്‍ദ്ദാനാണ് എത്തുക.
ടൂര്‍ണമെന്‍റില്‍ ഉടനീളം 145 കി.മീ വേഗതയിലായിയിരുന്നു മാര്‍ക്ക് വുഡ് പന്തെറിഞ്ഞിരുന്നത്. ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ 4 മത്സരങ്ങളില്‍ നിന്നായി 7.71 ഇക്കോണമിയില്‍ 7 വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ ബോളും (154.74) താരത്തിന്‍റെ പേരിലാണ്.
മാര്‍ക്ക് വുഡ് പുറത്തായത് തിരിച്ചടിയാണെങ്കിലും പകരം എത്തുന്ന ക്രിസ് ജോര്‍ദ്ദാന്‍ നിസ്സാരക്കാരനല്ലാ. ഡെത്ത് ബൊളിംഗ് സ്പെഷ്യലിസ്റ്റ് ആയ താരം സ്ലോ ബോളുകള്‍ കൊണ്ടും കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ കൊണ്ടും ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കഴിയുന്ന താരമാണ്. കൂടാതെ മികച്ച ഫീല്‍ഡറുമാണ് ഈ ഇംഗ്ലണ്ട് താരം.
ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ജോര്‍ദ്ദാന്‍. 14 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റാണ് താരം വീഴ്ത്തിയട്ടുള്ളത്. ടി20 കരിയറില്‍ ഇന്ത്യക്കെതിരെയാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയട്ടുള്ളത്.