ഞങ്ങള്‍ എത്തി. നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇന്ത്യക്ക് ആശംസയുമായി ഷോയിബ് അക്തര്‍.

FB IMG 1667807482598

ഐസിസി ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഏഴ് വിക്കറ്റിന്‍റെ വിജയത്തോടെ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തി. ന്യൂസിലന്‍റ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 5 പന്ത് ബാക്കി നില്‍ക്കേയാണ് വിജയം കൈവരിച്ചത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് – ഇന്ത്യ മത്സരത്തിലെ വിജയിയെ നേരിടും.

വ്യാഴായ്ച്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരജയപ്പെടുത്തി ഇന്ത്യ മുന്നേറിയാല്‍ മറ്റൊരു ക്ലാസിക്ക് പോരാട്ടം അരങ്ങേറും. അത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ടൂര്‍ണമെന്‍റില്‍ നടന്ന ഇന്ത്യ – പാക്ക് പോരാട്ടം അവസാന ബോള്‍ വളരെ ആവേശം നീണ്ടു നിന്നിരുന്നു.

virat kohli six against rauf

ഇപ്പോഴിതാ ഇതുപോലെ മറ്റൊരു പോരാട്ടം അരങ്ങേറാന്‍ ഇന്ത്യ ഫൈനലില്‍ എത്താന്‍ ആശംസിക്കുകയാണ് മുന്‍ പാക്ക് താരം ഷോയിബ് അക്തര്‍.

“ഇന്ത്യ, ഞങ്ങൾ മെൽബണിൽ എത്തി, ഇപ്പോൾ ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിങ്ങൾക്ക് ആശംസകൾ നേരുന്നു, നിങ്ങൾ മെൽബണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ഫൈനൽ വേണം, ഒരിക്കൽ കൂടി അവർ പരസ്പരം ഏറ്റുമുട്ടണം. ലോകം മുഴുവൻ അതിനായി കാത്തിരിക്കുന്നു ” അക്തര്‍ പറഞ്ഞു.

Read Also -  "സഞ്ജു, മൂക്കുകുത്തി വീഴേണ്ട സമയമല്ല ഇത്"- രാജസ്ഥാൻ ടീമിന് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൻ.
Scroll to Top