ജമൈക്കയിലേക്ക് പറന്നെത്തി ഇന്ത്യയുടെ കോവിഡ് വാക്‌സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ -കാണാം വീഡിയോ

മറ്റ് രാജ്യങ്ങൾക്ക് കൂടി കോവിഡ് വാക്‌സിൻ എത്തിക്കുവാനുള്ള ഇന്ത്യയുടെ വാക്‌സിൻ മൈത്രി പദ്ധതി അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .വാക്സിന്‍ വിഷയത്തില്‍ അന്തര്‍ദേശീയത വാദം പ്രോത്സാഹിപ്പിക്കുന്ന  ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ്  ഇന്ത്യന്‍ നിർമിത  വാക്സിന്‍ കയറ്റുമതി ചെയ്തത് .

എന്നാൽ ഇപ്പോൾ കോവിഡ്  വാക്‌സിൻ കയറ്റുമതിയിൽ ഇന്ത്യയെ അഭിനന്ദിച്ചും ജമൈക്കയ്ക്കായി  കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും നന്ദിയുമായി വിന്‍ഡീസ് ഇതിഹാസ  താരം ക്രിസ് ഗെയ്ൽ രംഗത്ത് എത്തിയതാണ് വാർത്തകളിൽ നിറയുന്നത് .

ജമൈക്കക്ക്  വേണ്ടി കോവിഡ് വാക്സിന്‍ അടിയന്തരമായി  എത്തിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. അതില്‍ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി പറയുന്ന ക്രിസ് ഗെയിലിന്‍റെ വീഡിയോ എഎന്‍ഐയാണ് ഷെയർ ചെയ്തത് .

ഗെയിലിന്റെ വീഡിയോ കാണാം :