“ഗെയിലാട്ടം” ! ഒരോവറില്‍ അഞ്ചു ഫോറുമായി യൂണിവേഴ്സല്‍ ബോസ്സ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ യൂണിവേഴ്സല്‍ ബോസ്സിന്‍റെ തകര്‍പ്പന്‍ പ്രകടനം. വണ്‍ ഡൗണായി എത്തിയ ക്രിസ് ഗെയ്ല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ കെയ്ല്‍ ജെയ്മിസണിനെ അഞ്ചു ബൗണ്ടറിയിലേക്ക് പറഞ്ഞു വിട്ടു. ആ ഓവറിലെ അഞ്ചാം പന്തു മാത്രമാണ് ക്രിസ് ഗെയ്ലിനു ബൗണ്ടറി നേടാന്‍ കഴിയാതെ പോയത്.

കീവി ബോളര്‍ക്കെതിരെ ലോങ്ങ് ഓഫിലൂടെ ബൗണ്ടറി നേടി തുടങ്ങിയ ക്രിസ് ഗെയ്ല്‍, അവസാന പന്തില്‍ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടിയാണ് അവസാനിപ്പിച്ചത്. മത്സരത്തില്‍ 25 പന്തില്‍ 6 ഫോറും 2 സിക്സുമടക്കം 46 റണ്‍സാണ് നേടിയത്.

ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ പരിക്ക് കാരണം മായങ്ക് അഗര്‍വാള്‍ കളിച്ചിരുന്നില്ലാ. അതിനാല്‍ ക്രിസ് ഗെയ്ല്‍ ഓപ്പണിംഗിനെത്തുമെന്ന് കരുതിയെങ്കിലും പകരം പ്രഭ്സിമ്രാനാണ് രാഹുലിനൊപ്പം ഓപ്പണിംഗിനെത്തിയത്. സീസണില്‍ 7 മത്സരങ്ങളില്‍ നിന്നായി 165 റണ്‍സാണ് യൂണിവേഴ്സല്‍ ബോസ് നേടിയത്.

Previous articleസെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം
Next articleഇന്ത്യക്ക് ഒപ്പമുണ്ട് എല്ലാ അഫ്ഘാൻ ജനതയും : വൈറലായി റാഷിദ് ഖാന്റെ വീഡിയോ സന്ദേശം