ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെല്ലാം വൻ സർപ്രൈസിലാണ്. വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സ്‌ക്വാഡ് പ്രഖ്യാപനം കഴിഞ്ഞ ദിവസം ബിസിസിഐ നടത്തിയതിന് പിന്നാലെ ചർച്ചകൾ സജീവമായി കഴിഞ്ഞു. പ്രമുഖ താരങ്ങളിൽ പലരെയും ഒഴിവാക്കിയും അപ്രതീക്ഷിതമായി അശ്വിനെ അടക്കം ടീമിലേക്ക് സെലക്ട് ചെയ്തുമാണിപ്പോൾ ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി എല്ലാവരെയും ഞെട്ടിച്ചത്.ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് സ്‌ക്വാഡിൽ നാല് ബാറ്റ്‌സ്മാന്മാരും രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരും ഇടം പിടിച്ചപ്പോൾ ഹാർദിക് പാണ്ട്യ, ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ആൾറൗണ്ടർമാരായി എത്തും.
എന്നാൽ സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനമാണ് പല ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും സെലക്ഷൻ കമ്മിറ്റിക്ക് എതിരെ ഇപ്പോൾ ഉന്നയിക്കുന്നത്. പല ഫോമിലുള്ള മികച്ച താരങ്ങളെയും മനപ്പൂർവ്വം ഒഴിവാക്കി എന്നുള്ള വിമർശനത്തിനും പുറമേ ചില ഫാസ്റ്റ് ബൗളർമാരെ പരിഗണിച്ചില്ല എന്നും ആക്ഷേപം ഉയർന്ന് കഴിഞ്ഞു. താക്കൂർ, ദീപക് ചഹാർ എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങൾ മാത്രമായി ലോകകപ്പിനായി പോകുന്നത് വിമർശനത്തിന് കാരണമായി മാറികഴിഞ്ഞു.
ഐപില്ലിലും ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ടി :20 ടീമിലും മിന്നും പ്രകടനം പുറത്തെടുത്ത നടരാജൻ ഇത്തവണ ലോകകപ്പ് ടീമിൽ സ്ഥാനം നെടുമെന്നാണ് മുൻ താരങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത് എങ്കിലും താരത്തെ ഒഴിവാക്കിയത് ശ്രദ്ധേയമായി. നിലവിൽ പരിക്ക് കാരണം പൂർണ്ണമായി വിശ്രമത്തിലുള്ള താരം വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ മികച്ച ഫോം വീണ്ടെടുത്താൽ സ്‌ക്വാഡിൽ തിരികെ എത്തുമെന്നും ആരാധകർ പറയുന്നുണ്ട്.
ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തുകയാണ് ചീഫ് സെലക്ടർ. താരം കഴിഞ്ഞ കുറച്ചധികം മാസങ്ങളായി പരിക്കിന്റെ പിടിയിലാണല്ലോ എന്നും ചൂണ്ടികാട്ടിയ അദ്ദേഹം ചർച്ചയിലെ കാര്യങ്ങൾ വിശദമാക്കി. “നടരാജനെ ടി :20 സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നു. താരം മുൻപ് പുറത്തെടുത്ത പ്രകടനങ്ങൾ മികച്ചതാണെങ്കിലും കഴിഞ്ഞ കുറച്ചധികം നാളുകളായി അദ്ദേഹം തുടർ പരിക്കുകൾ കാരണം ക്രിക്കറ്റ് കളിക്കുന്നില്ല.ഞങ്ങൾ അതിനാൽ തന്നെയാണ് ടീമിലെ മറ്റുള്ള പ്രധാന താരങ്ങളെ സെലക്ട് ചെയ്തതും നടരാജനെ ഒഴിവാക്കിയതും “