തിരിച്ചടിക്കാൻ അവരാണ് ബെസ്റ്റ് :പ്രശംസയുമായി ഇംഗ്ലണ്ട് കോച്ച്

E nJ9yqVgAgxsqJ 696x464 1

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഞെട്ടിക്കുന്ന സർപ്രൈസ് തീരുമാനങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസം ബിസിസിഐ വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചത്. നിലവിൽ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പര കളിക്കുന്ന സ്‌ക്വാഡിലെ താരങ്ങൾ പലരും ടി :20 ലോകകപ്പ് ടീമിലേക്കും ഇടം നേടി.പക്ഷേ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരം കളിക്കാനയുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. അവസാന ടെസ്റ്റ്‌ കൂടി ജയിച്ച് ഐതിഹാസിക ടെസ്റ്റ്‌ പരമ്പര കരസ്ഥമാക്കുവാനാണ്‌ വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്. ഓവൽ ടെസ്റ്റിലെ ജയം ഇന്ത്യൻ ടീമിന് നൽകുന്ന ഊർജം ചെറുതല്ലയെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു. അതിനാൽ തന്നെ പലരും അഞ്ചാം ടെസ്റ്റിലും ഇന്ത്യൻ ടീമിന്റെ ജയമാണ് പ്രവചിക്കുന്നത്. ഓവലിൽ 157 റൺസിന്റെ നിർണായക ജയമാണ് ടീം ഇന്ത്യ നേടിയത്.

എന്നാൽ നാലാം ടെസ്റ്റിലെ തോൽവിക്ക് ശേഷമുള്ള ഞെട്ടലിലാണ് ഇംഗ്ലണ്ട് ക്യാമ്പ്. ഒന്നാം ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കിയ ശേഷവും ഇപ്രകാരം ഒരു വൻ തോൽവി അവർ പ്രതീക്ഷിച്ചില്ല. ഓവൽ ടെസ്റ്റിലെ തോൽവിക്കി പിന്നാലെ ബട്ട്ലർ, ലീച്ച് എന്നിവരെ കൂടി അവസാന ടെസ്റ്റിനുള്ള ടീമിൽ എത്തിച്ചാണ് ഇംഗ്ലണ്ടിന്റെ പുത്തൻ നീക്കങ്ങൾ.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ഇന്ത്യൻ ടീം പരമ്പരയിൽ ഇംഗ്ലണ്ടിനെ വളരെ അധികം സമ്മർദ്ദം ഘട്ടങ്ങളിലേക്ക്‌ കൊണ്ടെത്തിച്ചുവെന്ന് തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് ടീം ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ്. ഇന്ത്യൻ ടീം ശക്തമായ ടീമാണെന്ന് പറഞ്ഞ അദ്ദേഹം മത്സരങ്ങളിലെല്ലാം സമ്മർദ്ദ സമയങ്ങളെ അതിജീവിക്കാനുള്ള ഇന്ത്യൻ ടീമിന്റെ കരുത്ത് ഏറെ പ്രശംസനീയമാണെന്നും വിശദമാക്കി. “എങ്ങനെ എതിരാളികളെ തിരിച്ചടിക്കണം എന്നൊക്കെ വ്യക്തമായി അറിയാവുന്ന ടീമാണ് ഇന്ത്യ. അവർ അത് പരമ്പരയിൽ തെളിയിച്ചതാണ്. ഓവൽ ടെസ്റ്റിൽ പക്ഷേ ഞങ്ങൾ തയ്യാറാക്കിയ പ്ലാനുകൾ എല്ലാം മൈതാനത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. മത്സരം പൂർണ്ണമായി ഒന്നാം ഇന്നിങ്സ് ലീഡിന് ഒപ്പം ഞങ്ങൾക്ക് അനുകൂലമായിരുന്നു. പക്ഷേ രണ്ടാം ഇന്നിങ്സിൽ അവർക്ക്‌ തിരിച്ചവരുവാൻ സാധിച്ചു “ഇംഗ്ലണ്ട് ടീം പരിശീലകൻ വാചാലനായി.

ഓവൽ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ പ്രതീക്ഷിച്ച പോലൊരു ലീഡ് നെടുവാൻ സാധിച്ചില്ല എന്നും കോച്ച് സിൽവർവുഡ് വ്യക്തമാക്കി. “ഒന്നാം ഇന്നിങ്സിലാണ് അവരെ കുറഞ്ഞ സ്കോറിൽ നമ്മുടെ ബൗളർമാർ പുറത്താക്കിയത്. പക്ഷേ 99 റൺസിൽ നമ്മുടെ ലീഡ് ഒതുങ്ങി. ലീഡ് ഒരുപക്ഷേ 190നും അപ്പുറമായിരുന്നു എങ്കിൽ റിസൾട്ട്‌ തന്നെ മാറിയേനെ ” കോച്ച് വിമർശനം കടുപ്പിച്ചു

Scroll to Top