ജയിംസ് അന്‍ഡേഴ്സണെ കണ്ടാല്‍ ചേത്വേശര്‍ പൂജാരക്ക് മുട്ടിടിക്കും. വീണ്ടും വിക്കറ്റ്

ഇന്ത്യക്കെതിരെയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം ലഞ്ചിനു പിരിയുമ്പോള്‍ 53 ന് 2 എന്ന നിലയിലാണ്. 17 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെയും 13 റണ്‍സ് നേടിയ പൂജാരയുടേയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്സണാണ് ഇരുവരുടേയും വിക്കറ്റ് നേടിയത്.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ചേത്വേശര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്തത്. ഇരുവരേയും സ്ലിപ്പില്‍ ക്യാച്ചില്‍ എത്തിച്ചാണ് ജയിംസ് ആന്‍ഡേഴ്സണ്‍ മികച്ച തുടക്കം നല്‍കിയത്. ഇരുവരുടേയും ക്യാച്ച് നേടിയതാകട്ടെ സാക്ക് ക്രൗളിയാണ്. ഇരുവരുടേയും വിക്കറ്റ് വീണതോടെ ഇന്ത്യ 46 ന് 2 എന്ന നിലയിലായി.

James Anderson

ഇത് 12ാം തവണെയാണ് ജയിംസ് ആന്‍ഡേഴ്സണിനു മുന്നില്‍ ചേത്വേശര്‍ പൂജാര കീഴടങ്ങിയത്. ജയിംസ് ആന്‍ഡേഴ്സണ്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരം എന്ന റെക്കോഡും പൂജാരയിലെത്തി. 11 തവണ ഇംഗ്ലണ്ട് താരത്തിനു മുന്നില്‍ കീഴടങ്ങിയ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ സിഡിലാണ് രണ്ടാമത്. 10 തവണ കീഴടങ്ങിയ ഡേവിഡ് വാര്‍ണറാണ് മൂന്നാമത്.

341946

ഈ സീരിസില്‍ ഒന്നാം ഇന്നിംഗ്സില്‍ ചേത്വേശര്‍ പൂജാരയുടെ സ്കോര്‍ 4,9,1,4,13 എന്നിങ്ങനെയാണ്. അഞ്ചു തവണെയും പൂജാരയെ പുറത്താക്കിയത് ജയിംസ് ആന്‍ഡേഴ്സണായിരുന്നു. മത്സരത്തില്‍ ഗില്ലിന്‍റെ വിക്കറ്റ് എടുത്തതോടെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടില്‍ 100 വിക്കറ്റ് തികച്ചു.

Previous articleഫിഫ്റ്റി അടിച്ചവർക്ക് ടീമിൽ സ്ഥാനമില്ലേ : ചോദ്യവുമായി സോഷ്യൽ മീഡിയ
Next articleലീവ് ചെയ്യണോ ? ഷോട്ടെടുക്കണോ ? ചിന്തിച്ചു തീരും മുന്‍പേ കോഹ്ലിയുടെ സ്റ്റംപ് തെറിച്ചു.