സി ന്യൂസ് ഓപ്പറേഷൻ വിവാദത്തിൽപ്പെട്ട ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കുള്ള അപേക്ഷ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ചേതൻ ശർമ നൽകി എന്നാണ് ANI ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വലിയ വിവാദങ്ങൾക്ക് ശേഷമാണ് ചേതൻ ശർമയുടെ രാജീ. 2022 ലെ ട്വന്റി20 ലോകകപ്പിന് ശേഷമായിരുന്നു ഇന്ത്യ ചേതൻ ശർമ്മയെ ടീമിന്റെ മുഖ്യ സെലക്ടറായി വീണ്ടും തിരഞ്ഞെടുത്തത്.
ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ചേതൻ ശർമ്മ മുൻപ് നടന്ന സ്റ്റിംഗ് ഓപ്പറേഷനിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കളിക്കാർ തങ്ങളുടെ ഫിറ്റ്നസ് തെളിയിക്കാൻ കൃത്രിമമായി ഇഞ്ചക്ഷനുകൾ എടുത്തിരുന്നുവേന്നും, ഇതിനായി സൂപ്പർതാരങ്ങൾ വ്യക്തിഗത ഡോക്ടർമാരുടെ സഹായം തേടിയിരുന്നുവെന്നും ചേതൻ വെളിപ്പെടുത്തിയിരുന്നു. ഒപ്പം ഇന്ത്യയുടെ നായകൻ രോഹിത് ശർമയും ഹർദിക് പാണ്ട്യയുമടക്കമുള്ളവർ തന്റെ ഭവനത്തിൽ വരികയും ടീം സെലക്ഷനെ പറ്റി സംസാരിക്കാറുമുണ്ടായിരുന്നു എന്ന് പറയുകയുണ്ടായി.
ഇതിനൊപ്പം കോഹ്ലിയും ഗാംഗുലിയും തമ്മിലുള്ള പ്രശ്നങ്ങളെപ്പറ്റിയും രഹസ്യ വീഡിയോവിൽ ചേതൻ പറയുന്നുണ്ട്. തന്റെ ക്യാപ്റ്റൻസി നഷ്ടമാകാൻ കാരണം ഗാംഗുലിയാണെന്ന് വിരാട് വിശ്വസിച്ചിരുന്നു എന്നാണ് ചേതൻ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ സംസാരിച്ചതിനാൽ തന്നെ ചേതൻ ശർമ്മയ്ക്കെതിരെ കടുത്ത നടപടികൾ ബിസിസിഐ കൈക്കൊള്ളുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ചേതൻ ശർമ്മ തന്റെ രാജി സമർപ്പിച്ചത്.
ചേതൻ ചേതൻയുടെ രാജിയൊടെ പുതിയ സെലക്ടറെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. മുൻ താരങ്ങളുടെ പേരുകൾ തന്നെയാണ് ഇപ്പോൾ ബിസിസിഐയുടെ മുൻപിൽ ഉള്ളത്. നിലവിൽ ഇന്ത്യ തങ്ങളുടെ ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുകയാണ്.