ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്നും നയിച്ച് ചേത്വേശര്‍ പൂജാര. ക്യാപ്റ്റനായി സൂപ്പര്‍ അരങ്ങേറ്റം

കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ചേത്വേശര്‍ പൂജാര. സീസണിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് പൂജാരയുടെ ബാറ്റില്‍ നിന്നും പിറന്നത്. മിഡിൽസെക്‌സിനെതിരായ മത്സരത്തിൽ സസെക്‌സിനെ പൂജാരയാണ് നയിക്കുന്നത്. സ്ഥിരം നായകനായ ടോം ഹെയ്‌ൻസിന്റെ അഭാവത്തിൽ ടീമിനെ നയിച്ച പൂജാര, 99 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരിക്കുമ്പോഴാണ് ബാറ്റ് ചെയ്യാനെത്തിയത്. അവസാന താരമായി പൂജാര പുറത്താകുമ്പോള്‍ ടീം സ്കോര്‍ 523 ല്‍ എത്തിയിരുന്നു.

403 പന്തില്‍ 21 ഫോറും 3 സിക്സും സഹിതം 231 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്. നേരത്തെ ഐപിഎല്‍ കരാര്‍ ലഭിക്കാഞ്ഞതോടെയാണ് പൂജാര കൗണ്ടി മത്സരം കളിക്കാഞ്ഞെത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം 8 ഇന്നിംഗ്‌സുകളിൽ നിന്ന് 120.00 ശരാശരിയിൽ 720 റൺസ് നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി.

93010788

ടെസ്റ്റ് മത്സരം അവസാനിച്ചതിന് ശേഷം, കൗണ്ടി ക്രിക്കറ്റ് കളിക്കാൻ മടങ്ങിയ പൂജാരക്ക് അപ്രതീക്ഷമായി ക്യാപ്റ്റന്‍സി കൂടി ലഭിച്ചു. റോയൽ ലണ്ടൻ ഏകദിന കപ്പും കളിക്കാനിരിക്കുന്നതിനാൽ പൂജാര ഏതാനും ആഴ്ചകൾ കൂടി ഇംഗ്ലണ്ടിൽ തുടരും.

പൂജാരയെ കൂടാതെ ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, നവദീപ് സൈനി എന്നിവരും കളിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന കൗണ്ടി മത്സരങ്ങളിൽ സുന്ദറും സെയ്‌നിയും യഥാക്രമം ലങ്കാഷെയറിനും കെന്റിനും വേണ്ടിയാണ് കളിക്കുന്നത്. രണ്ട് ബൗളർമാരും തങ്ങളുടെ അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Previous articleപെരേര ഡയസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്നെ. മുംബൈ സിറ്റി റാഞ്ചി
Next articleടി :20 ലോകകപ്പില്‍ വിരാട് കോഹ്ലി വേണം : കാരണവുമായി മുൻ താരം