ഐപിൽ പതിനാലാം സീസണിൽ വമ്പൻ കിരീടജയവുമായി ധോണിയും ടീമും ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികളെ എല്ലാം ഞെട്ടിക്കുകയാണ്.ഇത്തവണ പ്ലേഓഫ് ഘട്ടത്തിലേക്ക് ആദ്യമേ യോഗ്യത നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഫൈനലിൽ ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് അടക്കം എല്ലാ മേഖലകളിലും തിളങ്ങിയാണ് നാലാം കിരീടം സ്വന്തമാക്കിയത്. ഈ സീസൺ ഐപിഎല്ലിൽ ഗംഭീരമായിട്ടുള്ള പ്രകടന മികവ് ആവർത്തിച്ച ചെന്നൈ ടീം കഴിഞ്ഞ ഐപിഎല്ലിൽ പ്ലേഓഫ് പോലും ഇടം നേടാതെ പുറത്തായതിന്റെ ക്ഷീണം ഒരിക്കൽ കൂടി കിരീടജയത്തിനും ഒപ്പം മാറ്റി. മറ്റൊരു നിർണായക ഫിഫ്റ്റി അടിച്ച സ്റ്റാർ ഓപ്പണർ ഫാഫ് ഡൂപ്ലസ്സിസും ഒപ്പം സീസണിലെ അസാധ്യമായ ബാറ്റിങ് ഫോം ആവർത്തിച്ച യുവ താരമായ ഋതുരാജ് ഗെയ്ക്ഗ്വാദു ചെന്നൈ ടീമിന് നൽകിയത് സ്വപ്നതുല്യ തുടക്കം. നാലാം ഐപിൽ കിരീടത്തിലേക്ക് ചെന്നൈ ടീം അവരുടെ പേര് കൂട്ടിചേർക്കുമ്പോൾ ഏറ്റവും അധികം പ്രശംസ നേടുന്നതും മാജിക്ക് ഓപ്പണിങ് ജോഡി തന്നെയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും വളരെ ഏറെ ആകാംക്ഷ സമ്മാനിച്ച് ചെന്നൈ ടീം ബാറ്റിങ് അവസാന ബോളിൽ ഡൂപ്ലസ്സിസ് ഓറഞ്ച് ക്യാപ്പ് കൈവിട്ടപ്പോൾ യുവ താരം ഗെയ്ക്ഗ്വാദ് ഓറഞ്ച് ക്യാപ്പിനും എമർജിങ് പ്ലയെർ അവാർഡും കൂടി സ്വന്തമാക്കി
ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈ ഐതിഹാസിക ജയത്തിനും ഒപ്പം ഡൂപ്ലസ്സിസ് :ഗെയ്ക്ഗ്വാദ് സഖ്യം നേടിയ ബാറ്റിങ് റെക്കോർഡുകളും ഇപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ ഏറെ ആവേശപൂർവ്വം ഏറ്റെടുക്കുകയാണ്. ഫൈനൽ മത്സരത്തിൽ 27 ബോളിൽ നിന്നും 32 റൺസ് അടിച്ച ഗെയ്ക്ഗ്വാദ് ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ് താൻ എന്നത് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ തന്നെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയവർക്കുള്ള മാസ്സ് മറുപടിയായി ഡൂപ്ലസ്സിസ് ബാറ്റിങ് മാറി.59 പന്തുകളിൽ 3 സിക്സും 7 ഫോറുമടക്കം 86 റൺസ് നേടിയാണ് താരം അവസാന ബോളിൽ വിക്കയ നഷ്ടമാക്കിയത്.ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 635 റൺസ് അടിച്ച ഗെയ്ക്ഗ്വാദ് തന്റെ ഓറഞ്ച് ക്യാപ്പ് റെക്കോർഡ് വളരെ ഏറെ അവിസ്മരണീയമാക്കിയപ്പോൾ 633 റൺസുമായി ഡൂപ്ലസ്സിസ് തന്റെ ഐപിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം ഈ ഒരു സീസണിൽ കരസ്ഥമാക്കി.വെറും 1.8 കോടി രൂപക്ക് ഐപിഎല്ലിൽ ചെന്നൈ ടീം സ്വന്തമാക്കിയ ഇവർ ഇരുവരും ചേർന്ന് 1268 റൺസാണ് അടിച്ചെടുത്തത്.ഒപ്പം ചെന്നൈ ടീം നേടിയ ടോട്ടൽ റൺസിന്റെ അറുപത് ശതമാനത്തിൽ അധിവും നേടിയ ഇരുവരുമാണ് ചെന്നൈ ടീമിന്റെ കിരീട നേട്ടത്തിനുള്ള കാരണം.
2021ലെ ഐപിൽ സീസണിൽ 736 റൺസ് ഓപ്പണിങ് വിക്കറ്റിൽ അടിച്ചെടുക്കാൻ ഇവർ ഇരുവർക്കും സാധിച്ചപ്പോൾ ഇവർ മറ്റൊരു നേട്ടത്തിനും അർഹരായി. ഈ സീസണിൽ 736 റൺസ് അടിച്ച ഈ ജോഡി ഐപിഎല്ലില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പതിനാലാം സീസണില്‍ തന്നെ 744 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും പൃഥ്വി ഷായേയും ഇരുവരും പിന്തള്ളി. 2016ല്‍ 939 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സുമാണ് പട്ടികയില്‍ തലപ്പത്ത്. രണ്ടാമത് 2019ല്‍ 791 റണ്‍സ് ചേര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും.
കൂടാതെ ഒരു ഐപിൽ സീസണിലും ഐപിഎല്ലിലെ ചരിത്രത്തിലും ആദ്യമായിട്ടാണ് ഒരു ടീമിലെ രണ്ട് ബാറ്റ്‌സ്മന്മാർ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ആദ്യത്തെ രണ്ട് സ്ഥാനത്ത് എത്തുന്നത്.