മൂന്ന് ഡോട്ട് ബോളുകൾക്ക് വിക്കറ്റ് വേണം, 100 മീറ്റർ സിക്സിന് 8 റൺസും. പുതിയ നിയമം വേണം എന്ന് ചഹൽ

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് താരം ലിയാം ലിവിങ്സ്റ്റൻ തകർത്താടിയിരുന്നു. മത്സരത്തിൽ അഞ്ച് വീതം ഫോറുകളും സിക്സറുകളും താരം നേടി. ചെന്നൈ സൂപ്പർ കിംഗ്സ് താരം മുകേഷ് ചൗധരിയുടെ അഞ്ചാം ഓവറിൽ ലിവിങ്സ്റ്റൺ പായിച്ച ഒരു സിക്സർ 108 മീറ്ററാണ് പിറന്നത്. സീസണിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട സിക്സർ ഇതാണ്.

images 2 2

ഈ സിക്സർ പിറന്നതിനു ശേഷം മുൻ ഇന്ത്യൻ ഓപ്പണറും കമൻ്റെറ്ററുമായ ആകാശ് ചോപ്ര ഒരു ട്വീറ്റ് ചെയ്തു. 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്സറുകൾക്ക് ആറിനു പകരം എട്ട് റൺസ് നൽകണമെന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. അതിനു മറുപടിയായി ട്രോളി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം ചഹൽ.

images 3 2


“ചേട്ടാ അങ്ങനെയെങ്കിൽ അതിൽ മൂന്ന് ഡോട്ട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ചു തരണം.”

images 1 2

ചഹലിൻ്റെ ഈ തമാശ രൂപേണയുള്ള മറുപടിയെ പുകഴ്ത്തി സുരേഷ് റെയ്ന അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. ഇന്ത്യൻ ടീമിലെയും താൻ കളിക്കുന്ന ടീമിലേയും സഹതാരങ്ങളെ ഇടയ്ക്കിടെ ചഹൽ ട്രോളാറുണ്ട്.