ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ സീസണിലെ രണ്ടാമത്തെ പോരാട്ടം. മുംബൈ ഇന്ത്യൻസുമായിട്ടായിരുന്നു മത്സരം. മത്സരത്തിൽ 23 റൺസിന് രാജസ്ഥാൻ സീസണിലെ തുടർച്ചയായി രണ്ടാം വിജയവും നേടി. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി മികച്ച പ്രകടനം ആയിരുന്നു ചഹാൽ കാഴ്ചവച്ചത്. ഇത്തവണ മെഗാ ലേലത്തിലൂടെയായിരുന്നു ചഹാൽ ബാംഗ്ലൂരിൽ നിന്നും രാജസ്ഥാനിൽ എത്തിയത്. ഇന്നലെ മുംബൈക്ക് എതിരെ താരത്തിന് ഹാട്രിക് നഷ്ടമായിരുന്നു.
പതിനാറാം ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയ താരം മൂന്നാമത് ഇറങ്ങിയ മുരുഗൻ അശ്വിനെയും പുറത്താക്കാനുള്ള അവസരം സൃഷ്ടിച്ചു. എന്നാൽ സ്ലിപിൽ നിന്നിരുന്ന കരുൺ നായർക്ക് അത് കൈ പിടിയിലാക്കാൻ സാധിച്ചില്ല.
അതിനെക്കുറിച്ച് ചഹാൽ പറഞ്ഞ വാക്കുകളിലൂടെ.. “എനിക്കൽപ്പം വിഷമം തോന്നി,പക്ഷേ ഇത് കളിയുടെ ഭാഗമാണ്. ഈ കളി ജയിക്കുകയെന്നായിരുന്നു ഞങളുടെ പ്രധാന ലക്ഷ്യം.ഇതൊരു രസകരമായ മത്സരമായിരുന്നു. ഇതുവരെയും ഹാട്രിക് ഞാൻ നേടിയിട്ടില്ല.അതുകൊണ്ട് ഹാട്രിക് ലഭിച്ചിരുന്നെങ്കിൽ നന്നായേനെ.
നല്ല ബൗൺസും ടേണും ലഭിക്കുന്നതിനാൽ വരുന്ന ബാറ്റ്സ്മാനെതിരെ ഗൂഗ്ലി എറിയാൻ ആയിരുന്നു എൻ്റെ പദ്ധതി.ടീമിന് എന്താണ് വേണ്ടെത് നോക്കിയാണ് വിക്കറ്റിന് വേണ്ടിയാണോ അതോ റൺസ് വഴങ്ങാതിരിക്കാനോ ശ്രമിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കുന്നത്. പുനെയിലും ഇവിടെയും മഞ്ഞ് ഇല്ലായിരുന്നു.ഇനി സ്വിമ്മിങ് പൂളിൽ പന്തെറിയുമ്പോൾ എന്താണോ സംഭവിക്കുന്നത്.”- ചഹാൽ പറഞ്ഞു.