ഫിഫ്റ്റിയുമായി പോരാട്ടം പാഴായി : ആരാണ് ഈ തിലക് വർമ്മ ?

FB IMG 1648954365677

ഐപിൽ പതിനഞ്ചാം സീസണിൽ പ്രതീക്ഷിച്ച തുടക്കം സ്വന്തമാക്കാൻ കഴിയാതെ മുംബൈ ഇന്ത്യൻസ് ടീം. സീസണിലെ രണ്ടാം മത്സരവും തോറ്റ രോഹിത് ശർമ്മയും സംഘവും പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് എത്തി. ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിനോടാണ് മുംബൈ തോൽവി വഴങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യത്തിനും അരികിൽ മുംബൈ തോറ്റപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ വളരെ ഏറെ കയ്യടി സ്വന്തമാക്കിയത് യുവ താരമായ തിലക് വർമ്മയാണ്.

മുംബൈ ഇന്ത്യൻസ് നിരയിൽ മിഡിൽ ഓവറിൽ എത്തിയ താരം ടീമിന് അർദ്ധ സെഞ്ച്വറിയോടെ ഒരുവേള ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും ഫിഫ്റ്റിക്ക് പിന്നാലെ പുറത്താകുകയായിരിന്നു. സീസണിലെ ആദ്യത്തെ കളിയിൽ 15 ബോളിൽ 22 റൺസ്‌ അടിച്ചിരുന്ന താരം രാജസ്ഥാൻ എതിരെ 33 ബോളിൽ മൂന്ന് ഫോറും 5 സിക്സും അടക്കം 61 റൺസ്‌ അടിച്ചാണ് പുറത്തായത്.

രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ടീം തോറ്റെങ്കിലും അവരെ,സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പോസിറ്റീവാണ് തിലക് വർമ്മ. മുൻ അണ്ടർ 19 താരം കൂടിയായ തിലക് വർമ്മ ഭാവിയിൽ ഇന്ത്യൻ ടീമിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ നൽകുകയാണ് ഈ പ്രകടനങ്ങൾ. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ട്യ തുടങ്ങിയവരെ എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സംഭാവന ചെയ്ത മുംബൈക്ക് മറ്റൊരു താരോദയമായി മാറുകയാണ് ഇപ്പോൾ തിലക് വർമ്മ.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

ഹൈദരാബാദ് നിന്നുള്ള തിലക് വർമ്മ 2020ൽ അണ്ടർ 19 വേൾഡ് കപ്പ് ഫൈനൽ തോറ്റ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായിരുന്നു.ലോകകപ്പിൽ മികച്ച ബാറ്റിങ് പ്രകടനവുമായി തിളങ്ങിയ താരത്തെ മെഗാ താരലേലത്തിൽ മുംബൈ നേടുകയായിരുന്നു.  28.66 ശരാശരിയില്‍ തിലക് 86 റണ്‍സെടുത്തിരുന്നു

FB IMG 1648954343099

ലേലത്തിൽ കേവലം 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.7 കോടി രൂപക്കാണ് മുംബൈ ടീമിലേക്ക് എത്തിച്ചത്.ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും ഗംഭീര പ്രകടനവുമായി ഏറെ ശ്രദ്ധേയനായ താരത്തിന്‍റെ മികവിൽ മുംബൈ കോച്ച് ജയവർധന താത്പര്യം പ്രകടിപ്പിച്ചിരുന്നു.

2018ലാണ് തിലക് വര്‍മ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2021-22ലെ വിജയ് ഹസാരെ ട്രോഫയിയില്‍ തിലക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 180 റണ്‍സെടുക്കുന്നതിനൊപ്പം നാലു വിക്കറ്റുകളും താരം വീഴ്ത്തി. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും തിലകിന്റെ പ്രകടനം മികച്ചതായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 147.26 സ്‌ട്രൈക്ക് റേറ്റോടെ താരം 215 റണ്‍സ് സ്‌കോര്‍ ചെയ്തു

Scroll to Top