ധരംശാല ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കി നായകൻ രോഹിത് ശർമയും ശുഭമാൻ ഗില്ലും. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇരു ബാറ്റർമാരും കാഴ്ചവച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ചുറിയാണ് രോഹിത് ശർമ മത്സരത്തിൽ നേടിയത്.
ഗിൽ തന്റെ കരിയറിലെ നാലാം സെഞ്ച്വറിയും കുറിക്കുകയുണ്ടായി. ഇതോടെ ഇന്ത്യ ശക്തമായ ഒരു നിലയിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്റെ പിരിയുമ്പോൾ തന്നെ ഇന്ത്യയ്ക്ക് മികച്ച ഒരു ലീഡ് കണ്ടെത്താൻ സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ ഏറ്റവുമധികം റൺസ് കണ്ടെത്തി ഇംഗ്ലണ്ടിനെ പൂർണമായും സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ താരങ്ങൾ.
മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 218 എന്ന ആദ്യ ഇന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ജയസ്വാളും രോഹിത് ശർമയും നൽകിയത്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമയുടെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ആദ്യ സമയങ്ങളിൽ തന്നെ ഇംഗ്ലണ്ടിന്മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു.
ഒരുവശത്ത് ജയസ്വാൾ അടിച്ചു തകർക്കുമ്പോൾ മറുവശത്ത് രോഹിത് ഇന്ത്യയുടെ കാവലാളായി മാറി. മത്സരത്തിൽ 77 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
ജയസ്വാൾ പുറത്തായ ശേഷം ഗില്ലിനൊപ്പം ചേർന്ന് സ്കോറിങ് ഉയർത്താൻ രോഹിത്തിന് സാധിച്ചു. 154 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 13 ബൗണ്ടറികളും 3 സിക്സറുകളും നായകന്റെ ഈ തകർപ്പൻ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. തന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ചുറിയാണ് രോഹിത് ശർമ നേടിയത്.
രോഹിതിനൊപ്പം ശുഭമാൻ ഗില്ലും മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി തന്നെ സ്വന്തമാക്കുകയുണ്ടായി. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഗില് കളിച്ചത്. വളരെ പോസിറ്റീവായി ആദ്യം തന്നെ റൺസ് കണ്ടെത്താൻ ഗില്ലിന് സാധിച്ചിരുന്നു. അനാവശ്യപരമായ പ്രതിരോധത്തിലേക്ക് ഗിൽ നീങ്ങിയില്ല.
ഇന്നിംഗ്സിൽ 64 പന്തുകളിൽ നിന്നാണ് അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും രോഹിത് ശർമയ്ക്കൊപ്പം ചേർന്ന് കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് സാധിച്ചു. രോഹിത് സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഗില്ലും സെഞ്ച്വറി കണ്ടെത്തിയത്. 137 പന്തിൽ നിന്നായിരുന്നു ഗില്ലിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി.
10 ബൗണ്ടറികളും 5 സിക്സറുകളും ഗില്ലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതിനോടൊപ്പം തന്നെ ഇന്ത്യക്കായി 150ന് മുകളിൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുക്കാൻ ഇരു ബാറ്റര്‍മാർക്കും സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു കുതിപ്പിലേക്ക് പോകുന്നത്.