കേരള സ്ട്രൈക്കേഴ്സിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ തോൽവി. തെലുഗ് വാരിയേഴ്സിനെതിരെയാണ് കേരളം പരാജയപ്പെട്ടത്.64 റൺസിന് ആയിരുന്നു കേരളത്തിൻ്റെ പരാജയം.
മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളത്തിന് 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.ഉണ്ണി മുകുന്ദൻ ആയിരുന്നു നായകൻ കുഞ്ചാക്കോ ബോബൻ്റെ അഭാവത്തിൽ കേരളത്തിനെ നയിച്ചത്.ഉണ്ണി മുകുന്ദൻ 15 പന്തുകളിൽ നിന്നും 23 റൺസ് എടുത്ത് പുറത്തായി.
സൂപ്പർ താരം രാജീവ് പിള്ള 38 റൺസ് എടുത്ത് പുറത്തായി. തെലുങ്ക് നായകൻ അഖിൽ അക്കിനേനിയുടെ തകർപ്പൻ ബാറ്റിംഗ് ആണ് മത്സരം തെലുങ്ക് വാരിയേഴ്‌സിൻ്റെ വരുതിയിൽ ആക്കുവാൻ സഹായിച്ചത്.ആദ്യ ഇന്നിംഗ്സിൽ തെലുങ്ക് വാരിയേഴ്സ് 2 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.30 പന്തുകളിൽ നിന്നും 91 റൺസ് ആണ് അഖിൽ ആദ്യ ഇന്നിംഗ്സിൽ നേടിയത്.
ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് 10 ഓവറിൽ 98 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.രണ്ടാം ഇന്നിങ്സിൽ 19 പന്തുകളിൽ നിന്നും 63 റൺസ് നേടി അഖിൽ വീണ്ടും കേരളത്തിൻ്റെ വില്ലൻ ആയി അവതരിച്ചു.കേരളത്തിൻ്റെ അടുത്ത മത്സരം ഫെബ്രുവരി 26ന് കർണാടകക്കെതിരെയാണ്