അവന്‍ ഒറ്റക്ക് ലോകകപ്പ് നേടി തരാന്‍ കഴിയുന്ന താരം. ഇന്ത്യന്‍ താരത്തിനു പ്രശംസയുമായി ഷെയിന്‍ വാട്ട്സണ്‍

ഐസിസി ടി20 ലോകകപ്പ് ഓസ്ട്രേലിയയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ്. കഴിഞ്ഞ വര്‍ഷം മറക്കാനാഗ്രഹിക്കുന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്. 2021 ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ ഇന്ത്യ, ഇത്തവണ എത്തുന്നത് വളരെയേറെ മാറ്റങ്ങളുമായിട്ടാണ്.

അതിലൊന്ന് ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അധികം പന്തെറിഞ്ഞിരുന്നില്ലാ. ഇപ്പോഴിതാ ഫുള്‍ ഫിറ്റോടെ എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യ, ഇന്ത്യക്ക് ഒറ്റക്ക് ലോകകപ്പ് നേടികൊടുക്കാന്‍ കഴിയുന്ന കളിക്കാരനാണെന്ന് ഷെയിന്‍ വാട്ട്സണ്‍ പറഞ്ഞു.

hardik and rohit

”ഹര്‍ദ്ദിക്ക് പ്രതിഭയുള്ള താരമാണ്. ബൗള്‍ ചെയ്യമ്പോള്‍ 140 കി.മീറ്ററിലേറെ വേഗം കണ്ടെത്തുന്ന ഹര്‍ദ്ദിക്കിനു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനാവും. ബാറ്റിംഗില്‍ അവന്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തുകയാണ്. ഫിനിഷര്‍ മാത്രമല്ലാ. മികച്ച പവര്‍ ഹിറ്റര്‍ക്കൂടെയാണ് അവന്‍. എല്ലാ പ്രതിഭയും ഒത്തുചേര്‍ന്ന ഹര്‍ദ്ദിക്ക് പാണ്ട്യയുടെ മികവ് കഴിഞ്ഞ ഐപിഎല്ലില്‍ കണ്ടതാണ് ” ഷെയിന്‍ വാട്ട്സണ്‍ പറഞ്ഞു.