ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താരത്തിൻ്റെ സ്ഥിരത ഇല്ലായ്മയാണ് പ്രശ്നം എന്നും അതുകൊണ്ടാണ് ടീമിൽ താരത്തിന് അവസരം ലഭിക്കാത്തതെന്നും പലരും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ സഞ്ജുവിൻ്റെ കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൈഫ്.
സഞ്ജുവിൻ്റെ എല്ലാ വിമർശകരും പറയുന്നതു പോലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിൻ്റെ പ്രധാന പ്രശ്നമെന്ന് കൈഫും അഭിപ്രായപ്പെട്ടു. സഞ്ജുവിൻ്റെ കഴിവിനൊത്ത് പ്രകടനം ഇതുവരെ സഞ്ജു പുറത്തെടുത്തിട്ടില്ല എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
“തന്റെ കഴിവിനൊത്ത പ്രകടനം സഞ്ജു ഇതുവരെ നടത്തിയിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. സ്ഥിരതയില്ല എന്നതാണ് പ്രധാന പ്രശ്‌നം. അയര്‍ലന്‍ഡ് പര്യടനം സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ്. മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഒരു ഫിനിഷര്‍ റോളിലേക്കു മാറുന്നത് സഞ്ജുവിന്റെ കരിയറിനെ സഹായിച്ചേക്കാം.”
ഭാവിയിൽ ഇന്ത്യയ്ക്കും രാജസ്ഥാനും വേണ്ടിയുള്ള കളികളില്‍ സാംസൺ ഫിനിഷര്‍ റോളില്‍ കളിക്കണം. കഴിവ് ലഭിച്ചിട്ടും ഇതുവരെ നീതി പുലർത്തിയില്ല. ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചെങ്കിലും ഇരുകൈയ്യും നീട്ടി സ്വീകരിച്ചില്ലാ.” കൈഫ് പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോല്‍സിനെ ഫൈനലിലേക്ക് സഞ്ചു സാംസണ്‍ നയിച്ചിരുന്നു. 17 മത്സരങ്ങളില്‍ 147 സ്ട്രൈക്ക് റേറ്റില്‍ 458 റണ്‍സാണ് മലയാളി താരം നേടിയത്.