KCL 2024 : ബാറ്റിംഗിൽ അഭിഷേക്, ബോളിംഗിൽ ആസിഫ്. കാലിക്കറ്റിനെ തോല്‍പ്പിച്ച് കൊല്ലം.

GWjYTGOaoAIWKbI e1725367979650

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കി കൊല്ലം സൈലേഴ്സ്. ഒരു ലോ സ്കോറിംഗ് മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം ടീം സ്വന്തമാക്കിയത്. കൊല്ലത്തിനായി കെഎം ആസിഫാണ് ബോളിംഗിൽ തിളങ്ങിയത്. ബാറ്റിംഗിൽ ഓപ്പണർ അഭിഷേക് നായർ പക്വതയാർന്ന പ്രകടനം കാഴ്ചവച്ചതോടെ അനായാസം കൊല്ലം വിജയത്തിൽ എത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കൊല്ലം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ കൊല്ലത്തിന് സാധിച്ചു. വലിയ പ്രതീക്ഷയായിരുന്ന രോഹൻ കുന്നുമ്മലിനെ തുടക്കത്തിൽ തന്നെ ആസിഫ് കൂടാരം കയറ്റിയതോടെ കൊല്ലം മത്സരത്തിൽ മുമ്പിൽ എത്തുകയായിരുന്നു.

458301966 122111574896469029 861057949416343601 n

പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ കാലിക്കറ്റ് പതറി. ഓപ്പണർ അരുൺ കാലിക്കറ്റിനായി 37 പന്തുകളിൽ 38 റൺസ് സ്വന്തമാക്കുകയുണ്ടായി. പക്ഷേ ശേഷമെത്തിയ ബാറ്റർമാരൊക്കെയും പതറുന്നതാണ് മത്സരത്തിൽ കണ്ടത്.

16 പന്തുകളിൽ 20 റൺസ് നേടിയ അഭിജിത്ത് പ്രവീൺ മാത്രമാണ് അവസാന ഓവറുകളിൽ കാലിക്കറ്റിനായി അല്പമെങ്കിലും പിടിച്ചുനിന്നത്. ഇതോടെ കാലിക്കറ്റിന്റെ ഇന്നിംഗ്സ് കേവലം 104 റൺസിൽ അവസാനിക്കുകയായിരുന്നു. കൊല്ലത്തിനായി ആസിഫ് 3 വിക്കറ്റുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു.

Read Also -  ഇന്ത്യൻ ടീമിൽ പൂജാരയ്ക്കും രഹാനെയ്ക്കും പകരക്കാരെ കണ്ടെത്തി ദിനേശ് കാർത്തിക്.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊല്ലം വളരെ പതിയെയാണ് തുടങ്ങിയത്. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമായെങ്കിലും മറുവശത്ത് ഓപ്പണർ അഭിഷേക് നായർ ക്രീസിലുറച്ചത് കൊല്ലത്തിന് വലിയ ആശ്വാസം നൽകി. വലിയ പ്രതീക്ഷയായിരുന്ന സച്ചിൻ ബേബിയ്ക്ക് മത്സരത്തിൽ 19 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

എന്നാൽ അഭിഷേക് നായരുടെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനം കൊല്ലത്തെ രക്ഷിക്കുകയായിരുന്നു. മത്സരത്തിൽ ഒരു ആങ്കറുടെ ഇന്നിംഗ്സ് തന്നെയാണ് താരം കളിച്ചത്. 47 പന്തുകളിൽ 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 61 റൺസാണ് അഭിഷേക് നായർ സ്വന്തമാക്കിയത്. ഇതോടെ പതിനേഴാം ഓവറിൽ തന്നെ കൊല്ലം വിജയലക്ഷത്തിൽ എത്തുകയായിരുന്നു. 8 വിക്കറ്റുകളുടെ വിജയമാണ് കൊല്ലം മത്സരത്തിൽ സ്വന്തമാക്കിയത്.

Calicut Globstars vs Aries Kollam Sailors Match Scorecard

Calicut Globstars – 104/9 (20)

BatterRB4s6sSR
Arun KA c Govind b Basil383732102.70
Rohan Kunnummal(C) b Asif6510120.00
Maruthungal Rasheed Ajinas c Midhun b Basil140025.00
Liston Augustine lbw b Narayanan114007.14
Salman Nizar c Narayanan b Asif18270066.67
Pallam Anfal c Sharma b Baby130033.33
Akhil Scaria c Govind b Baby250040.00
V Abijith Praveen run out (Baby / AK)201621125.00
Nikhil M b Asif230066.67
Ajith Vasudevan NOT OUT4300133.33
Sivaraj S NOT OUT7310233.33
Extras4 (b 0, lb 0, w 4, nb 0, p 0)
BowlerOMRWER
KM Asif4.003137.75
NP Basil4.002125.25
Sharafuddeen N M4.011704.25
Sudhesan Midhun3.001806.00
Biju Narayanan3.00812.67
Sachin Baby(C)2.00924.50

Aries Kollam Sailors – 106/2 (16.4)

BatterRB4s6sSR
Abhishek J Nair NOT OUT614734129.79
Arun Poulose c Vasudevan b Afthab10820125.00
Sachin Baby(C) b Scaria19223086.36
Vathsal Govind NOT OUT16230069.57
Extras0 (b 0, lb 0, w 0, nb 0, p 0)
BowlerOMRWER
Ibnul Afthab IMPACT3.001414.67
Nikhil M3.001505.00
Pallam Anfal2.402208.25
Ajith Vasudevan2.001909.50
Akhil Scaria3.001515.00
Sivaraj S2.001005.00
V Abijith Praveen1.0011011.00
Scroll to Top