അവസാന ചിരി ഇന്ത്യക്ക്. ക്ലാസിക്ക് ഷോട്ടുമായി കളം നിറഞ്ഞ ബാബറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍

ഏഷ്യ കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ രണ്ട് റിവ്യൂകളാണ് കണ്ടത്. രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് റിസ്വാനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഭുവനേശ്വര്‍ കുമാര്‍ തുടക്കമിട്ടു. എന്നാല്‍ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത മുഹമ്മദ് റിസ്വാന്‍ രക്ഷപ്പെട്ടു.

അവസാന പന്തില്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ലാ. രോഹിത് ശര്‍മ്മ റിവ്യൂ എടുത്തെങ്കിലും അംപയറുടെ തീരുമാനം നിലനിന്നു. അതേ സമയം മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെയും അര്‍ഷദീപ് സിങ്ങിനെയും ക്ലാസിക്ക് ഷോട്ടുകളിലൂടെ ബാബര്‍ അസം ഫോറടിച്ചു.

എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ഷോട്ട് ബോളില്‍ ബാറ്റ് വച്ച പാക്കിസ്ഥാന്‍ ക്യാപ്റ്റന് പിഴച്ചു. ടോപ്പ് എഡ്ജില്‍ ഉയര്‍ന്നു പൊങ്ങിയ പന്ത്, ഷോര്‍ട്ട് ഫൈനില്‍ നിന്ന അര്‍ഷദീപ് ക്യാച്ചാക്കി. 9 പന്തില്‍ 10 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയത്.

FbQRSr5acAArv 8

Pakistan (Playing XI): Babar Azam(c), Mohammad Rizwan(w), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani

India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

Previous articleടോസ് ഭാഗ്യം ഇന്ത്യക്ക്. ഗ്ലാമര്‍ പോരാട്ടത്തില്‍ അതിശക്തമായ ടീമിനെ അണി നിരത്തി ഇന്ത്യ
Next articleഎന്തിനു റിഷഭ് പന്തിനെ പുറത്താക്കി ? ചോദ്യവുമായി ഗൗതം ഗംഭീര്‍ രംഗത്ത്