ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 160 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മത്സരം വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസിന് പ്ലേഓഫിൽ പ്രവേശിക്കാം. തോൽക്കുന്ന പക്ഷം റോയൽ ചാലഞ്ചേഴ്‌സ് പ്ലേയോഫില്‍ പ്രവേശിക്കും
മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹിക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഡല്‍ഹിക്ക് 3 വിക്കറ്റ് നഷ്ടമായി. 2 വിക്കറ്റുമായി ജസ്പ്രീത് ബൂംറയാണ് ടോപ്പ് ഓഡര്‍ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷിനെ ഗോള്‍ഡന്‍ ഡക്കാക്കിയ താരം പൃഥി ഷായെ അതി മനോഹര ബൗണ്‍സറിലൂടെ വീഴ്ത്തി.
തകര്‍ച്ച നേരിട്ട ഡല്‍ഹി ക്യാപിറ്റല്‍സ്, റൊവ്മാന്‍ പവല്‍ – റിഷഭ് പന്ത് എന്നിവരിലൂടെ ഇന്നിംഗ്സ് പടുത്തുയര്‍ത്തി. അവസാന ഓവറുകളില്‍ ഗിയര്‍ മാറ്റാന്‍ തുടങ്ങിയതോടെ ജസ്പ്രീത് ബൂംറയെ തിരിച്ചു വിളിച്ചു. രണ്ടാം സ്പെല്ലിലെ ആദ്യ ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങിയ താരം, രണ്ടാം ഓവറില്‍ അപകടകാരിയായ റൊവ്മാന്‍ പവലിനെ പുറത്താക്കി.
19ാം ഓവറിലെ രണ്ടാം പന്തില്‍ ജസ്പ്രീത് ബൂംറയുടെ പിന്‍പോയിന്‍റ് യോര്‍ക്കര്‍ പവലിന്‍റെ ഓഫ് സ്റ്റംപെടുത്തു. 34 പന്തില്‍ 1 ഫോറും 4 സിക്സും സഹിതം 43 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്. മത്സരത്തില്‍ നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റാണ് ബൂംറ നേടിയത്. ഈ സീസണില്‍ 15 വിക്കറ്റാണ് ജസ്പ്രീത് ബൂംറ നേടിയത്.