കൂട്ടുകാരനെ വിജയിപ്പിക്കണം ; ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ദൈവത്തിന്‍റെ മകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അരങ്ങേറ്റത്തിനായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന് ഇനിയും കാത്തിരിക്കണം. ഇതിനോടകം പ്ലേയോഫില്‍ നിന്നും പുറത്തായ മുംബൈ ഇന്ത്യന്‍സ്, പുതിയ താരങ്ങളെ പരീക്ഷിക്കുമെന്ന് കരുതിയെങ്കിലും, ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയില്ലാ. ഇത് തുടര്‍ച്ചയായ രണ്ടാം സീസണാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ബെഞ്ചിലിരിക്കുന്നത്.

മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് രോഹിത് ശര്‍മ്മ വന്നത്. ഡെവാള്‍ഡ് ബ്രെവിസ്, ഹൃഥിക്ക് ഷോക്കീന്‍ എന്നിവരാണ് പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്. ” ഞങ്ങളുടെ മത്സരം കുറച്ചു പേര്‍ വീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തണം. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഭാവി മുന്‍കൂട്ടി കണ്ട് പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യണം ” ടോസ് വേളയില്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

Arjun Tendulkar

ഇത്തവണ 30 ലക്ഷം രൂപക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ലേലത്തില്‍ സ്വന്തമാക്കിയത്. താരത്തിനായി ഗുജറാത്ത് ടൈറ്റന്‍സും ശ്രമിച്ചിരുന്നു. നിര്‍ണായക മത്സരം അല്ലാതിരുന്നട്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനു അവസരം കൊടുക്കാത്തത് കനത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

mi dilse

ഒരു വശത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായിട്ടും യാതൊരു പരിഗണനയും നല്‍കാത്തതിനു ആരാധകര്‍ പ്രശംസിക്കുന്നുമുണ്ട്. 22 വയസ്സുകാരനായ താരം ഇടം കൈയ്യന്‍ ഔള്‍റൗണ്ടറാണ്.