ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം രണ്ടാം ദിനം അത്യന്തം ആവേശപൂർവ്വം പുരോഗമിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ ലീഡ് കരസ്ഥമാക്കിയത് സൗത്താഫ്രിക്കക്ക് അനുകൂല ഘടകമായി മാറി. ഒന്നാം ദിനം വെറും 202 റൺസിൽ ആൾഔട്ടായ ഇന്ത്യക്ക് രണ്ടാം ദിനം ഏറെ കരുത്തായി മാറിയത് പേസർ താക്കൂറിന്‍റെ ബൗളിംഗാണ്.
ജസ്‌പ്രീത് ബുംറ, ഷമി എന്നിവർ തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാതെ നിരാശ മാത്രം സമ്മാനിച്ചപ്പോൾ താക്കൂർ മനോഹര ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ ടീമിന് ആശ്വാസമായി മാറിയത്. രണ്ടാം ദിനം ആദ്യം വീണ മൂന്ന് വിക്കറ്റുകളും ലഞ്ചിന് മുൻപ് വീഴ്ത്തിയാണ് താക്കൂർ കയ്യടികൾ നേടിയത്.
രണ്ടാം ദിനത്തെ കളിയിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറി കഴിഞ്ഞിരിക്കുന്നത് ഇന്ത്യൻ താരങ്ങൾ തമ്മിൽ മത്സരത്തിനിടയിൽ നടന്ന ഒരു സൗഹൃദ സംഭവമാണ്.മത്സരം തുടങ്ങും മുൻപാണ് ഇന്ത്യൻ താരങ്ങൾ ഡ്രസ്സിംഗ് റൂമിനും മുൻപിൽ ബൗണ്ടറി ലൈൻ അരികിൽ നിന്നും രസകരമായ ഒരു സംഭവം പുറത്തെടുത്തത്.പേസർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ സീനിയർ താരം അശ്വിന്‍റെ ബൌളിംഗ് ആക്ഷൻ ഒരു നിമിഷം ട്രൈ ചെയ്തത്. മുൻപും പല തവണ സഹതാരങ്ങൾ ബൗളിംഗ് രീതി പരീക്ഷിക്കാറുള്ള ബുംറയുടെ ഈ ഒരു ഓഫ് സ്പിൻ ബൗളിംഗ് എല്ലാവരിലും തന്നെ കൗതുകമായി മാറി.
മത്സരത്തിന് മുൻപായി അശ്വിൻ ബൌളിംഗ് ആക്ഷനിൽ പന്തെറിയുന്നത് പോലെ ഡെമോ കാണിച്ച ബുംറ തന്റെ ചിരിയും ഉള്ളിൽ ഒതുക്കിയില്ല. ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങി വന്ന അശ്വിൻ ബൂംറയെ പ്രവർത്തിയെ അൽപ്പം ചിരിച്ചാണ് വരവേറ്റത്. ഈ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറി കഴിഞ്ഞു.