നായകനായി വരേണ്ടത് അവരല്ല :നിർദ്ദേശവുമായി നെഹ്‌റ

ഇത്തവണത്തെ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ വരാനുള്ളത് ഏറെ നാടകീയതകൾ നിറക്കുന്ന അനവധി മാറ്റങ്ങൾ തന്നെയാണ്. ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും നിലവിലെ ഇന്ത്യൻ നായകനായ കോഹ്ലി പടിയിറങ്ങുമ്പോൾ ആരാകും അടുത്ത ടി :20 ക്യാപ്റ്റനായി വരിക എന്നതും ശ്രദ്ധേയമായ ചോദ്യം തന്നെയാണ്.

ടി :20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് കോഹ്ലിക്ക്‌ പകരം ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, റിഷാബ് പന്ത്, ശ്രേയസ് അയ്യർ എന്നിങ്ങനെ പേരുകൾ തന്നെ കേൾക്കുന്നുണ്ട് എങ്കിലും ഇപ്പോൾ ഈ ഒരു വിഷയത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം വിശദാമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. ഈ ഇന്ത്യൻ ടീമിനെ ടി :20 ഫോർമാറ്റിൽ നയിക്കാൻ ഒരു ഫാസ്റ്റ് ബൗളർ പേരാണ് നെഹ്‌റ മുൻപോട്ട് വെക്കുന്നത്. എന്ത്‌ കാരണത്താലാണ് ഒരു ബൗളറേ ടീം നായകനാക്കുവാൻ റെഡിയാവാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ബാറ്റ്‌സ്മാനാണ് പതിവായി ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്തിലേക്ക് എത്തുന്നത് എന്നും പറഞ്ഞ മുൻ പേസർ ആ പതിവ് ഇത്തവണ മാറ്റാനുള്ള അവസരമാണ്‌ എന്നും ചൂണ്ടികാട്ടി.

സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറക്കും ടി :20 ക്യാപ്റ്റനായി എത്താനുള്ള അർഹതകൾ ഉണ്ടെന്നും നെഹ്‌റ തുറന്നുപറഞ്ഞു. “ബുംറ നിലവിൽ മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യക്ക് ഒപ്പമുണ്ട്. അതിനാൽ തന്നെ അവനും ഇന്ത്യൻ ടീമിനെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നയിക്കാനുള്ള അർഹത ഉണ്ട്. ” നെഹ്റ പറഞ്ഞു

Previous articleവീണ്ടും വിരമിച്ചില്ലേ:നയം വ്യക്തമാക്കി ക്രിസ് ഗെയ്ൽ
Next articleപറവയായി പാറി പറന്ന് ഡാരില്‍ മിച്ചല്‍. തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്.