ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും സുപ്രധാന കണ്ടെത്തലെന്ന് ഏവരും വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറ .ഐപിഎല്ലിൽ മികച്ച ബൗളിംഗ് നേട്ടം സ്വന്തമാക്കിയിട്ടുള്ള താരം ഇത്തവണത്തെ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ വജ്രായുധമാണ് .
റൺസ് വഴങ്ങാതെ വിക്കറ്റ് വീഴ്ത്തുന്ന ബുംറയുടെ ഏതൊരു ടീമിനും പേടി സ്വപ്നമാണ് .
എന്നാൽ ഒരു ബൗളറുടെ കരിയറിലെ ഏറ്റവും നാണംകെട്ട റെക്കോർഡാണ് താരം ഇന്നലെ സ്വന്തമാക്കിയത്.ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നേട്ടം ബുംറ സ്വന്തം പേരിലാക്കി .
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ നോബോളെറിഞ്ഞ താരമെന്ന റെക്കോഡ് ബൂംറ തന്റെ പേരിൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്നലെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ .
മത്സരത്തില്‍ രണ്ട് നോബോളാണ് മുംബൈയുടെ സ്റ്റാര്‍ പേസര്‍ എറിഞ്ഞത്. ഇതോടെ ഐപിഎല്ലില്‍ ബുംറ എറിഞ്ഞ നോബോളുകളുടെ എണ്ണം 25 ആയി.
മുൻപും താരം നോബോൾ എറിയുന്ന കാരണത്താൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്നു .നീണ്ട ഇടവേളക്ക് ശേഷം താരം തുടർച്ചയായ മത്സരങ്ങളിൽ നോ ബോൾ എറിയുന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ ആശ്ചര്യപ്പെടുത്തുന്നുണ്ട് .
ഐപിൽ കരിയറിൽ 96 മത്സരങ്ങളിൽ നിന്നായി താരം 7.37 എന്ന മികച്ച ഇക്കോണമിയില്‍ 113 വിക്കറ്റുകള്‍
വീഴ്ത്തിയിട്ടുണ്ട് .നേരത്തെ സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരായ മത്സരത്തിലും താരം ഒരു നോബോൾ എറിഞ്ഞു .മലയാളി താരം ശ്രീശാന്താണ് ഏറ്റവും കൂടുതൽ നോബോൾ എറിഞ്ഞവരുടെ പട്ടികയിൽ രണ്ടാമത് .മലയാളി താരം ശ്രീശാന്ത് ഐപിഎല്ലിൽ 23 നോബോളുകളാണ് എറിഞ്ഞിട്ടുള്ളത് .പട്ടികയിൽ മൂന്നാമത് ഡൽഹി ക്യാപിറ്റൽസിന്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയാണ് . താരം ഐപിഎല്ലിൽ 21 നോബോളുകള്‍ ഇതിനോടകം എറിഞ്ഞു.