9 വര്‍ഷവും 65 ബോളും. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സുനില്‍ നരൈനെതിരെ ധോണിക്ക് ബൗണ്ടറി.

2021 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തക്കു വേണ്ടിയുള്ള ആദ്യ മത്സരമായിരുന്നു സുനില്‍ നരൈന്‍റേത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്.

17ാം ഓവറില്‍ സുനില്‍ നരൈന്‍റെ പന്തില്‍ മൊയിന്‍ അലി പുറത്തായപ്പോള്‍ മഹേന്ദ്രസിങ്ങ് ധോണി സ്വയം സ്ഥാനകയറ്റം നടത്തി ബാറ്റിംഗിനെത്തി. എന്നാല്‍ ധോണിക്ക് നേരിടേണ്ടിയിരുന്നത് ഐപിഎല്ലില്‍ എക്കാലത്തും ബുദ്ധിമുട്ടിച്ച സുനില്‍ നരൈന്‍റെ പന്തുകളായിരുന്നു.

ഈ മത്സരത്തിനു മുന്‍പ് 63 പന്തില്‍ 30 റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു തവണ പുറത്താവുകയും ചെയ്‌തു. ഒരു തവണ പോലും ബൗണ്ടറി കണ്ടത്തിയില്ലാ എന്ന ചീത്ത പേരും ധോണിക്കുണ്ടായിരുന്നു.

നേരിട്ട ആദ്യ പന്ത് തന്നെ ധോണി കവറിലൂടെ ഒരു സിംഗിള്‍ നേടി. പിന്നീട് നരൈനെ നേരിടാന്‍ എത്തിയ ധോണിക്ക് ലഭിച്ചത് നോബോളിന് ലഭിച്ച ഫ്രീഹിറ്റാണ്. 17ാം ഓവറിലെ അവസാന പന്തില്‍ എഡ്ജായി ഫോറു പോകുമ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായി ധോണി സുനില്‍ നരൈനെതിരെ ബൗണ്ടറി നേടി. 9 വര്‍ഷവും 65 പന്തുകള്‍ക്ക് ശേഷവുമാണ് ധോണി ഒരു ബൗണ്ടറി നേടിയത്.

മത്സരത്തില്‍ 8 പന്തില്‍ 17 റണ്‍സുമായി ധോണി റസ്സലിന്‍റെ പന്തില്‍ പുറത്തായി. 2 ഫോറും ഒരു സിക്സും നേടി.