ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ടിനേതിരായ രണ്ടാം ടെസ്റ്റ് മത്സരം ഓഗസ്റ്റ് പന്ത്രണ്ടിന് ആരംഭിക്കുവാനിരിക്കെ വീണ്ടും പരിക്ക് രണ്ട് ടീമുകൾക്കും മുൻപിൽ തിരിച്ചടി സമ്മാനിക്കുകയാണ്. പരിക്ക് കാരണം ആദ്യ ടെസ്റ്റിന് മുൻപായി ചില പ്രമുഖ താരങ്ങളെ അടക്കം നഷ്ടമായ ഇരു ടീമിനും സന്തോഷവാർത്തകളല്ല ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ടീമിലും ഒപ്പം ഇംഗ്ലണ്ട് ടീമിലും ഫാസ്റ്റ് ബൗളർമാർക്കാണ് ഇപ്പോൾ പരിക്കിന്റെ ഏറെ ആശങ്കകൾ നിലനിൽക്കുന്നത്
ഇന്ത്യൻ പേസ് ബൗളിംഗ് നിരയിൽ ആദ്യ ടെസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ശാർദൂൽ താക്കൂറിനാണ് പരിക്കിന്റെ ചില സൂചനകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ ബട്ട്ലറിന്റെ അടക്കം പ്രധാന രണ്ട് വിക്കറ്റും വീഴ്ത്തിയ താക്കൂർ വീണ്ടും ഹാംസ്ട്രിങ് ഇഞ്ചുറിയുടെ ചില സൂചനകളാണ് കാണിക്കുന്നത്. ഇന്ത്യൻ ടീം മെഡിക്കൽ സംഘം താരത്തിന്റെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ കൈകൊള്ളും. താക്കൂറിന് പകരമായി ഇഷാന്ത് ശർമ, ഉമേഷ് യാദവ് ഇവരിൽ ആരേലും കളിക്കാനാണ് സാധ്യത
അതേസമയം ആദ്യം ടെസ്റ്റിൽ തോൽവി മുന്നിൽകണ്ട ഇംഗ്ലണ്ട് ടീമിന് നിരാശകൾ സമ്മാനിക്കുന്നത് സീനിയർ പേസറായ ബ്രോഡിന്റെ പരിക്ക് സംബന്ധിച്ച ചില വാർത്തകളാണ്. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ താരം നിലവിൽ ഇംഗ്ലണ്ട് ടീം പരിശീലന സെക്ഷനിൽ പങ്കാളിയായി എങ്കിലും നാളെ കൂടുതൽ പരിശോധന നടത്തുവാൻ താരം സ്കാനിങ്ങിനും മറ്റും വിധേയനാകും. ആദ്യ ടെസ്റ്റിൽ 1 വിക്കറ്റ് മാത്രം വീഴ്ത്തിയ ബ്രോഡിന് പക്ഷേ രണ്ടാം ടെസ്റ്റ് നടക്കുവാൻ പോകുന്ന ലോർഡ്സിൽ വളരെ മികച്ച ബൗളിംഗ് റെക്കോർഡാനുള്ളത്. നേരത്തെ പരിക്ക് കാരണം ഈ ടെസ്റ്റ് പരമ്പരയിൽ നിന്നും പൂർണ്ണമായി ആർച്ചർ പിന്മാറിയിരുന്നു