ഞങ്ങളെ ഉപേക്ഷിച്ചു പോവരുത് അഭ്യര്‍ത്ഥനയുമായി റാഷീദ് ഖാന്‍

താലിബാന്‍ ആക്രമണം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്‌ അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അഫ്ഗാന്‍ സ്പിന്നര്‍ സഹായം അഭ്യര്‍ത്ഥിച്ചത്.

” പ്രിയപ്പെട്ട ലോകനേതാക്കളെ, എന്‍റെ രാജ്യം ആകെ താറുമാറായി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുക്കണക്കിന് നിരപരാധികളാണ് ദിവസവും മരിച്ചു വീഴുന്നത്. വീടുകളും സ്വത്തുക്കളും സ്കൂളുകളും പൊതുസ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം ഓഫിസുകളുമെല്ലാം തകര്‍ക്കപ്പെപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുന്നു. ”

” ഞങ്ങളെ ഈ ദുരന്തത്തില്‍ ഉപേക്ഷിച്ചു പോവരുത്. ഈ ദുരന്തത്തില്‍ നിന്ന് ഞങ്ങളെ കരകയറ്റു. അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നതും അഫ്ഗാനെ തകര്‍ക്കുന്നതും നിര്‍ത്തിവെക്കു ” റാഷീദ് ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍മാറിയതിനെ തുടര്‍ന്നാണ് താലിബാന്‍ ഭരണം പിടിച്ചെടുക്കുവാനായി ആക്രമണം നടത്തുന്നത്. ഇതിനോടകം തന്നെ അഫ്ഗാന്‍റെ പല പ്രദ്ദേശങ്ങളും താലിബാന്‍റെ പിടിയിലാണ്.

See also  ധോണിയ്ക്ക് സിക്സറടിക്കാനായി പാണ്ഡ്യ മനപ്പൂർവം മോശം പന്തുകൾ എറിഞ്ഞതാണോ? വിമർശനവുമായി മുൻ താരം.
Scroll to Top