നെറ്റ് ബൗളർമാരായി ടീമിനൊപ്പം ടെസ്റ്റ് പരമ്പരയിൽ തുടർന്ന് നാലാം ടെസ്‌റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി സുന്ദർ : താക്കൂർ സഖ്യം


നെറ്റ് ബൗളര്‍മാരായി ഇന്ത്യന്‍  ക്രിക്കറ്റ് ടീമിനൊപ്പം  ടെസ്റ്റ് പരമ്പരയിൽ തുടര്‍ന്നവരാണ് വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും. എന്നാല്‍ മറ്റുതാരങ്ങള്‍ക്ക്  എല്ലാം പെട്ടന് പരിക്കേറ്റപ്പോള്‍  ഇരു താരങ്ങൾക്കും  ഓസീസിനെതിരെ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ കളിക്കുവാൻ  അവസരം ലഭിക്കുകയായിരുന്നു . ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. മൂന്ന് വിക്കറ്റുകള്‍ ഇരുവരും വീഴ്ത്തി ഓസീസ് ഒന്നാം ഇന്നിങ്സിൽ വീഴ്ത്തി .

എന്നാല്‍ ഏവരെയും  അമ്പരിപ്പിച്ചത്  ഇരുവരും  ബാറ്റിംഗ് പ്രകടനത്താലാണ് . മുന്‍നിര താരങ്ങളെ പോലും അനുസ്മരിപ്പിക്കുന്ന  വിധത്തില്‍ 123 റണ്‍സാണ് ഇരുവരും ഏഴാം വിക്കറ്റിൽ  കൂട്ടിച്ചേര്‍ത്തത്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ചുരുക്കിയതും ഈ അത്ഭുത ബാറ്റിംഗ്  പ്രകടനം തന്നെ.

ഇതോടെ  ഏഴാം വിക്കറ്റിൽ ഈ സഖ്യം കാഴ്ചവെച്ച മിന്നും ബാറ്റിംഗ് പ്രകടനം   ഒട്ടനവധി  നേട്ടങ്ങളും ഇരു ഇന്ത്യന്‍  താരങ്ങൾക്കും സമ്മാനിച്ചു . ഇന്നത്തെ  പ്രകടനത്തോടെ  ബ്രിസ്‌ബേനില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1991ല്‍ ഇതിഹാസ താരം  കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പഴങ്കഥയാക്കിയത്. 2014ല്‍ എംഎസ് ധോണിയും ആര്‍ അശ്വിനും ചേര്‍ന്ന് 57 റണ്‍സ്  കൂട്ടുകെട്ടും കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ മറ്റൊരു അപൂർവ റെക്കോർഡ്  കൂടി  വാഷിംഗ്‌ടൺ സുന്ദറിനെ തേടിയെത്തി. 
അരങ്ങേറ്റ ഇന്നിങ്സില്‍ മൂന്നിലധികം വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഈ തമിഴ്നാട് ഓള്‍റൗണ്ടര്‍. 1947-48ല്‍ ദത്തു ഫഡ്കറാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.

കൂടാതെ മറ്റൊരു ബാറ്റിംഗ്  പൊൻതൂവൽ  കൂടി  രണ്ട് താരങ്ങളും സ്വന്തം പേരിലാക്കി . 1982ന് ശേഷം ആദ്യമായാണ് ഒരു ഇന്നിങ്സില്‍ ഇന്ത്യയുടെ ഏഴ്, എട്ട് നമ്പര്‍ ബാറ്റ്സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കുന്നത് .144 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും
അടക്കമാണ്    സുന്ദർ   62 റൺസ് അടിച്ചെടുത്തത് .കരിയറിലെ  രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന
താക്കൂര്‍ 115 പന്തില്‍ 9 ഫോറും  2 സിക്സും അടക്കമാണ് 67 റൺസ് നേടിയത് .

Previous articleസുന്ദരമായി വാഷിങ്ങ്ടണ്‍ സുന്ദര്‍. അരങ്ങേറ്റം അവിസ്മരണീയമാക്കി ഔള്‍റൗണ്ടര്‍
Next articleഒടുവിൽ തോൽവി വഴങ്ങി കേരളം : ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് ജയിച്ചു കയറി