സുന്ദരമായി വാഷിങ്ങ്ടണ്‍ സുന്ദര്‍. അരങ്ങേറ്റം അവിസ്മരണീയമാക്കി ഔള്‍റൗണ്ടര്‍

Washington Sundar

സീരിസിന്‍റെ ആരംഭത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനു അവസരം ലഭിക്കുമോ എന്നത് ഉറപ്പില്ലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജക്കും , അശ്വിനും പരിക്കേറ്റതോടെ സുന്ദറിനു അവസരം ലഭിക്കുകയായിരുന്നു. സീനിയര്‍ സ്പിന്നറായ കുല്‍ദീപ് യാദവനെ മറികടന്നായിരുന്നു വാഷിങ്ങ്ടണ്‍ സുന്ദറിന്‍റെ സുന്ദരമായ അരങ്ങേറ്റം.

സീനിയര്‍ സ്പിന്നറെ മറികടന്നു വാഷിങ്ങ്ടണ്‍ സുന്ദറിനു അവസരം നല്‍കിയതിനു ഏറെ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മത്സരത്തിലെ ഹിറോയായി മാറിയിരിക്കുകയാണ് ഈ തമിഴ്നാട്ടുകാരനായ ഓള്‍റൗണ്ടര്‍ .

Washington Sundar and Shardul Thakur

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്തിന്‍റെയടക്കം മൂന്നു വിക്കറ്റ് വീഴ്ത്തിയ സുന്ദര്‍ ഇപ്പോഴിതാ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കയകയറ്റി. അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ ഈ ഓള്‍റൗണ്ടര്‍ ടാക്കൂറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 144 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 62 റണ്ണാണ് വാഷിങ്ങ്ടണ്‍ സുന്ദര്‍ നേടിയത്.

അര്‍ദ്ധസെഞ്ചുറി നേടിയതോടെ അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റും അര്‍ദ്ധസെഞ്ചുറിയും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സുന്ദര്‍ മാറി. ഇതിനു മുന്‍പ് ദത്തു ഫഡ്കര്‍ ( 51. 3-14 ) ഹനുമ വിഹാരി (50, 3-89) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

PlayerBattingBowlingGroundYear
Dattu Phadkar513-14Sydney1947
Hanuma Vihari563-37Oval2018
Washington Sundar503-89Brisbane2021
Read More  ഇനിയെങ്കിലും ധോണി മുന്നിൽ നിന്ന് നയിക്കണം : വിമർശനം കടുപ്പിച്ച് ഗൗതം ഗംഭീർ

LEAVE A REPLY

Please enter your comment!
Please enter your name here