വീരാട് കോഹ്ലിയുടെ മോശം ഫോം ; ബ്രെറ്റ് ലീ ക്ക് പറയാനുള്ളത്.

രാജ്യാന്തര ക്രിക്കറ്റിലെ മോശം ഫോം വീരാട് കോഹ്ലി തുടര്‍ന്നപ്പോള്‍ മറ്റൊരു നിരാശയോടെയാണ് താരം മടങ്ങിയത്‌. തുടര്‍ച്ചയായ മൂന്നാം തവണെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ എത്തിയട്ടും കിരീടം നേടാനാവതെ മടങ്ങേണ്ടി വന്നു. പ്ലേയോഫില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടാണ് ബാംഗ്ലൂര്‍ പുറത്തായത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞെത്തിയ വീരാട് കോഹ്ലി, ശോഭിക്കുമെന്ന് തോന്നിച്ചെങ്കിലും നേരെ വിപിരീതമാണ് സംഭവിച്ചത്‌. 16 മത്സരങ്ങളില്‍ നിന്നായി 341 റണ്‍സ് മാത്രമാണ് വീരാട് കോഹ്ലിക്ക് നേടാനായത്. ഐപിഎല്ലിനു ശേഷം ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പരമ്പരയില്‍ നിന്നും വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോഴിതാ കോഹ്ലിക്ക് വിശ്രമം അനിവാര്യമാണ് എന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ. കൂടുതല്‍ ഫ്രഷായി വരാനും തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ ഈ സമയം ഉപയോഗിക്കാം എന്നാണ് ലീ പറയുന്നത്.

402aa76e 7485 43ba 8e7c f981285e99a1

” വിരാട് കോഹ്‌ലി റൺസ് സ്‌കോർ ചെയ്യാത്തപ്പോൾ, പൊതുവെ ബാംഗ്ലൂർ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. കോഹ്‌ലിയുടെ ഏറ്റവും മികച്ച സീസണിലാണ് ടീം ഫൈനലിൽ എത്തിയതെന്ന് ഓർക്കണം. ശക്തനായ കോഹ്‌ലി ശക്തമായ ടീമാണ്. നിർഭാഗ്യവശാൽ സെമിയിൽ അദ്ദേഹം പുറത്തായി, കോഹ്‌ലിക്ക് വിശ്രമം ആവശ്യമാണ്. കൂടുതൽ ഫ്രഷായി തിരിച്ചുവരാനും തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനും ഈ അവസരം ഉപയോഗിക്കാം.” ലീ പറഞ്ഞു.

spirit of cricket

ഐപിഎല്ലിലൂടെ മികച്ച പേസ് നിരയെ വാര്‍ത്തെടുക്കുന്ന ഇന്ത്യക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് ലീ പറഞ്ഞു. ഓസ്ട്രേലിയന്‍ മണ്ണില്‍ ടി20 ലോകകപ്പ് കളിക്കുമ്പോള്‍ അവിടെ എറിയാന്‍ കഴിയുന്ന ബോളര്‍മാര്‍ വേണം എന്നും മുന്‍ ഓസ്ട്രേലിയന്‍ താരം നിര്‍ദ്ദേശം നല്‍കി. ഈ സീസണിലെ സെന്‍സേഷന്‍ താരം ഉമ്രാന്‍ മാലിക്കിനെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും