ലോകകപ്പ് സൂപ്പര്‍ 12 റൗണ്ട് പോരാട്ടങ്ങള്‍ ആരംഭിക്കുവാന്‍ എല്ലാവരും കാത്തിരിക്കുകയാണ്. കുട്ടിക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റ് താരങ്ങള്‍ ഓരോ ടീമിലും ഉള്ളതോടെ ഇത്തവണ കപ്പ് നേടുക എന്നത് വളരെയേറെ പ്രയാസമേറിയ കാര്യമാണ്. ടീം വര്‍ക്കിലൂടെയാണ് മത്സരങ്ങള്‍ വിജയിക്കുകയുള്ളു എങ്കിലും, ഇത്തവണ വ്യക്തിഗത നേട്ടങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കും എന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ.
ടി20 ലോകകപ്പിലെ റണ്‍ വേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളായ കെല്‍ രാഹുലും, പേസര്‍ മുഹമ്മദ് ഷാമിയുമാണ് ലീയുടെ പ്രവചനത്തില്‍ ഉള്ളവര്‍. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബ്രറ്റ് ലീയുടെ ഈ പ്രവചനം.
ഐപിഎല്‍ സീസണില്‍ 13 മത്സരങ്ങളില്‍ 6 അര്‍ദ്ധസെഞ്ചുറിയടക്കം 626 റണ്‍സാണ് കെല്‍ രാഹുല്‍ നേടിയത്. ടൂര്‍ണമെന്‍റിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലും ഫോം തുടരുന്നതാണ് കണ്ടത്. മുഹമ്മദ് ഷാമിയാകട്ടെ 14 മത്സരങ്ങളില്‍ 19 വിക്കറ്റ് ഐപിഎല്ലില്‍ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരിശീലന മത്സരത്തില്‍ 3 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
കിരീടം നേടാന്‍ സാധ്യതയുള്ള ഒരു ടീം ഇന്ത്യയാണെങ്കിലും ഓസ്ട്രേലിയന്‍ സാധ്യതകള്‍ ബ്രറ്റ് ലീ തള്ളികളയുന്നില്ലാ. ഏകദിന ലോകകപ്പ് 5 തവണ നേടിയട്ടുള്ള ഓസ്ട്രേലിയക്ക് ഇതുവരെ ടി20 കിരീടം ധരിക്കാനായിട്ടില്ലാ. ഓസ്‌ട്രേലിയക്ക് ടി20 ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്നും ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പ്രകടനമാകും ഓസീസിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുകയെന്നും ലീ പറഞ്ഞു. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും പോലുള്ള കരുത്തര്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ കിരീടം നേടുക എന്നത് അത്ര എളുപ്പമല്ലെന്നും ലീ പറഞ്ഞു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വാര്‍ണറെ ഹൈദരബാദ് പുറത്താക്കിയിരുന്നു. മറ്റൊരു പ്രതീക്ഷയായാ മിച്ചല്‍ സ്റ്റാര്‍ക്ക് 2019 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരുന്നു.