ഇക്കാര്യത്തിൽ ഇന്ത്യ വിഷമിക്കും ; മുന്‍ പാക്കിസ്ഥാന്‍ താരം പറയുന്നു.

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വരാനിരിക്കുന്ന ടി :20 ലോകകപ്പ് ആവേശത്തിലാണ്. ഏറെ വാശിയേറിയ മത്സരങ്ങൾ കൂടി വരാനിരിക്കെ ആരാകും ഇത്തവണത്തെ ലോകകപ്പ് കിരീടം നേടുക എന്നത് പ്രവചിക്കുക അസാധ്യമാണ്. കൂടാതെ ഇത്തവണ ഏതൊക്കെ ടീമുകൾ കറുത്ത കുതിരകളാകുമെന്നതും ഏറെ നിർണായകമാണ്.നാളത്തെ ഡബിൾ പോരാട്ടത്തിൽ കൂടി ആരംഭിക്കുന്ന ടി :20 സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യൻ ടീമിന്റെ ആദ്യത്തെ എതിരാളി എക്കാലവും ചിരവൈരികളായ പാകിസ്ഥാൻ ടീമാണ്. പാകിസ്ഥാൻ :ഇന്ത്യ പോരാട്ടത്തിനും ഒപ്പം ബാബർ അസമും വിരാട് കോഹ്ലിയും തമ്മിലുള്ള ഒരു പോരാട്ടമായി ഈ മത്സരം ഇതിനകം തന്നെ വിശേഷണം കരസ്ഥമാക്കിയിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസരായ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുക എന്നതും ആകാംക്ഷ വളരെ അധികം വർധിപ്പിക്കുന്നു.

എന്നാൽ പാകിസ്ഥാനെതിരായ പ്രധാന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയാണിപ്പോൾ മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട്.ലോകകപ്പിലെ നിർണായകമായ മത്സരങ്ങളിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ടീം ഒരു കാര്യം ശ്രദ്ധിക്കണം എന്നാണ് ബട്ട് അഭിപ്രായം. കൂടാതെ ഈ ലോകകപ്പിൽ കിരീടം നേടാണമെങ്കിൽ ചില തലവേദനകൾ കൂടി ഇന്ത്യൻ ടീം പരിഹരിക്കാൻ ശ്രമിക്കണമെന്നും മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട് തുറന്ന് പറഞ്ഞു.”ടീം സെലക്ഷൻ കാര്യത്തിൽ ഇന്ത്യൻ ടീം വളരെ അധികം ശ്രദ്ധിക്കണം. നിലവിൽ ഫോമിലുള്ള അനേകം സൂപ്പർ താരങ്ങൾ ഇന്ത്യൻ സ്‌ക്വാഡിലുണ്ട്. ഇവർ എല്ലാവരിലും നിന്നും കൃത്യമായി ഒരു തീരുമാനം എടുത്താവണം ഇന്ത്യൻ ടീം അന്തിമ പ്ലെയിങ് ഇലവനെ സെലക്ട് ചെയ്യേണ്ടത്. വിരാട് കോഹ്ലിയെ പോലുള്ള പ്രധാന താരങ്ങൾ ലോകകപ്പ് പോലെ വലിയ സന്ദർഭങ്ങളിൽ തിളങ്ങണം “ബട്ട് വിശദമാക്കി

“സന്നാഹ മത്സരങ്ങളിലെ ഇന്ത്യൻ ടീം പ്രകടനം ഒരു സൂചനയാണ്. കൂടാതെ അവർ എത്ര അനായാസമാണ് രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനെ തോൽപ്പിച്ചത്.സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും വ്യക്തമായ പ്ലാനിൽ അവസരം നൽകുവാൻ രണ്ട് സന്നാഹ മത്സരത്തിലും ടീം ഇന്ത്യക്ക് സാധിച്ചു. സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ എത്തി ബാറ്റിങ് ഫോം നേടി കഴിഞ്ഞു. ഇഷാൻ കിഷൻ മിന്നും ഫോമിലാണ്. ഒപ്പം രോഹിത്തും ടോപ് ഓർഡറിൽ റൺസ് നേടി കഴിഞ്ഞു. മികച്ച ഒരു പ്ലേയിംഗ്‌ ഇലവനെ തിരഞ്ഞെടുക്കുക ഇതോടെ വിഷമകരമായി മാറി കഴിഞ്ഞു “ബട്ട് അഭിപ്രായം വ്യക്തമാക്കി