പരിശീലന മത്സരം കണ്ട് പേടിച്ചു. ഒടുവില്‍ മാറ്റി പറഞ്ഞ് മൈക്കള്‍ വോണ്‍

2021 ടി20 ലോകകപ്പിലെ കിരീട സാധ്യതയുള്ള ടീമാണ് വീരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം. ഒക്ടോബര്‍ 24 ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ടൂര്‍ണമെന്‍റിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം കണ്ട് തീരുമാനം മാറ്റിയ വോണിന്‍റെ ട്വീറ്റാണ് ഇപ്പോള്‍ സംസാരവിഷയം. എന്തുകൊണ്ടാണ് ലോകകപ്പില്‍ ഇന്ത്യയെ ഫേഫറേറ്റുകള്‍ എന്ന് വിളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ലാ എന്നാണ് മൈക്കള്‍ വോണ്‍ പറഞ്ഞത്. എന്നാല്‍ ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തോടെയാണ് മൈക്കള്‍ വോണ്‍ യൂ ടേണ്‍ എടുത്തത്.

ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയും ഇത്തവണത്തെ കിരീട ഫേവറിറ്റുകളാണെന്നു വോണ്‍ ചൂണ്ടിക്കാട്ടിയത്. സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ച രീതി സൂചിപ്പിക്കുന്നത് അവര്‍ ഇത്തവണത്തെ ഹോട്ട് ഫേവറിറ്റുകളാണെന്നായിരുന്നു വോണ്‍ ട്വീറ്റ് ചെയ്തത്.

ശനിയാഴ്ച്ച ഓസ്ട്രേലിയ – സൗത്താഫ്രിക്ക പോരാട്ടത്തിലൂടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കമാണ്. ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്ക് പോരാട്ടം ദുബായില്‍ ഇന്ത്യന്‍ സമയം 7:30 നാണ്.