എന്തൊരു തകര്‍പ്പന്‍ അരങ്ങേറ്റമായിരുന്നു അത്. ഓസ്ട്രേലിയന്‍ സ്പിന്നറെ പ്രശംസിച്ച് ബ്രറ്റ് ലീ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വിജയിക്കാനായി ഇന്ത്യക്ക് കഴിഞ്ഞിരുന്നു. സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മറുവശത്ത് ഓസ്ട്രേലിയന്‍ നിരയിലും സ്പിന്നര്‍മാര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്.

ഇപ്പോഴിതാ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. യുവ താരം ടോഡ് മര്‍ഫിയെ ഇന്ത്യ ശ്രദ്ധിക്കണം എന്ന് ആദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ മര്‍ഫി പിഴുതിരുന്നു.

354119

“നഥാൻ ലിയോണിന് ശേഷം ആരാണ്? 22 കാരനായ യുവ സൂപ്പർ സ്റ്റാർ ഓഫ് സ്പിന്നർ ടോഡ് മർഫിയിൽ അവർ ഉത്തരം കണ്ടെത്തിയതായി തോന്നുന്നു. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം എന്തൊരു തകര്‍പ്പന്‍ അരങ്ങേറ്റമായിരുന്നു അത്. മത്സരത്തിൽ ഓസ്‌ട്രേലിയ വമ്പിച്ച മാർജിനിൽ പരാജയപ്പെട്ടു, പക്ഷേ ടോഡ് മർഫി ലോകത്തെ ഇരുത്തി ശ്രദ്ധയിൽപ്പെടുത്തി,” ബ്രെറ്റ് ലീ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഓസ്‌ട്രേലിയ ബൗൾ ചെയ്‌ത ഒരേയൊരു ഇന്നിംഗ്‌സിൽ, അദ്ദേഹം 7/124 എടുത്തു. കെ എൽ രാഹുൽ, രവി അശ്വിൻ, പൂജാര, വിരാട് കോലി, രവി ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് അഞ്ച് വിക്കറ്റുകൾ. എന്തൊരു സ്വപ്ന തുല്യമായ അരങ്ങേറ്റം. നാഗ്പൂരിൽ തന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അങ്ങനെ ചെയ്തു. ഇന്ത്യയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ലീ കൂട്ടിച്ചേർത്തു.

Previous articleമെസ്സിയുടെ ഗോൾ തന്നെ ആശ്ചര്യപ്പെടുത്തിയില്ലെന്ന് റാമോസ്
Next articleമഴ നിയമത്തിലൂടെ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. സെമിഫൈനലില്‍ പ്രവേശിച്ചു.