ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി:20 ലോകകപ്പിലെ പ്രധാന പ്രതീക്ഷയാണ് സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യ. ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ക്യാപ്റ്റനായി ഗംഭീര പ്രകടനം പുറത്തെടുത്ത താരം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പുറത്തെടുക്കുന്നത് സ്ഥിരതയാർന്ന പ്രകടനം. ഇന്ത്യൻ ജേഴ്സിയിലും മിന്നും മികവിലേക്ക് എത്തിയ താരം തന്നെയാണ് അയർലാൻഡ് എതിരായ രണ്ട് ടി :20 മത്സര പരമ്പരയിലും ഇന്ത്യൻ ടീം ക്യാപ്റ്റൻ. മോശം ഫോമും പരിക്കും കാരണം വിമർശനങ്ങൾ നേരിട്ട ഹാർദിക്ക് പാണ്ട്യ ടി :20 ഫോർമാറ്റിൽ തന്നെ മൂല്യമേറിയ പ്ലയെർ എന്നുമാണ് ഓസ്ട്രേലിയൻ മുൻ താരമായ ബ്രാഡ് ഹോഗ് അഭിപ്രായപെടുന്നത്.
ടി20 ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ഹാർദിക്ക് എന്നും പറഞ്ഞ ബ്രാഡ് ഹോഗ് ലോകേഷ് രാഹുലിനെ പോലും മറികടന്ന് ഇന്ത്യൻ ടീമിനെ നയിക്കാൻ കെൽപ്പുള്ള താരമാണെന്നും നിരീക്ഷിച്ചു.തന്റെ യൂട്യൂബ് ചർച്ചയിലാണ് മുൻ ഓസ്ട്രേലിയൻ താരം അഭിപ്രായം വിശദമാക്കിയത്.
“ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒരുപോലെ മത്സരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാളാണ് ഹാർദിക്ക് പാണ്ട്യ.ടീം ആവശ്യപ്പെടുന്ന ഏതൊരു സാഹചര്യത്തിലും തന്റെ മികവിലേക്ക് എത്താനായി ഹാർദിക്കിന് കഴിയും.അതിനാൽ തന്നെ അവനാണ് ഏറ്റവും മൂല്യമുള്ള താരം ” ബ്രാഡ് ഹോഗ് തുറന് പറഞ്ഞു
” ക്രീസിലേക്ക് എത്തി ആദ്യത്തെ ബോൾ തന്നെ അതിർത്തി കടത്താൻ ഹാർദിക്ക് പാണ്ട്യക്ക് സ്പെഷ്യൽ കഴിവുണ്ട്. അതാണ് അദ്ദേഹത്തെ സ്പെഷ്യലാക്കി മാറ്റുന്നത്. അധികം കളിക്കാർക്ക് അതിനുള്ള കഴിവില്ല.കൂടാതെ ടോപ് ഓർഡറിൽ വിക്കറ്റുകൾ നഷ്ടമായി ടീം സമ്മർദ്ദം നേരിട്ടാലും ആശ്രയിക്കാൻ കഴിയുന്ന താരമാണ് ഹാർദിക്ക് പാണ്ട്യ ” ബ്രാഡ് ഹോഗ് വാചാലനായി.