ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവി ക്രിക്കറ്റ് പ്രേമികളെയും മുൻ താരങ്ങളെയും അടക്കം ഏവരെയും ഞെട്ടിച്ചിരുന്നു .ചെപ്പോക്കിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ബൗളര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്തെത്തി .ഇന്ത്യയുടെ 2 പേസ് ബൗളര്‍മാരും അശ്വിനും നന്നായി പന്തെറിഞ്ഞെങ്കിലും മറ്റ് ബൗളര്‍മാരില്‍ നിന്ന് കാര്യമാ പിന്തുണ കിട്ടിയില്ലെന്ന് മത്സര ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ കോലി തുറന്നു പറഞ്ഞു .
പേസ് ബൗളര്‍മായ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശര്‍മയും അശ്വിനും മികച്ച രീതിയില്‍ ടെസ്റ്റിൽ എല്ലാ ദിവസവും പന്തെറിഞ്ഞെുവെന്നും കോലി പറഞ്ഞു. എന്നാല്‍ നാലും അഞ്ചും ബൗളര്‍മാരായ ഷഹബാസ് നദീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലേ എന്ന അവതാരകന്‍ മുരളി കാര്‍ത്തിക്കിന്‍റെ ചോദ്യത്തിന് അതാണ് വസ്തുതയെന്ന് നായകൻ കോലി പറഞ്ഞു. ഇതാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ സമ്മദ്ദര്‍ത്തിലാക്കാന്‍ കഴിയാതിരുന്നതെന്നും കോലി പറഞ്ഞു. സ്ലോ പിച്ചും ഇംഗ്ലണ്ടിനെ തുണച്ചു എന്നാണ് ഇന്ത്യൻ നായകന്റെ അഭിപ്രായം .
ആദ്യ രണ്ട് ദിവസം ചെപ്പോക്കിലെ പിച്ച് ബാറ്റിംഗിന് ഏറെ അനുകൂലമായിരുന്നു. ഇത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് പരമാവധി മുതലെടുത്തു.
ബൗളിംഗ് യൂണിറ്റ് ഒന്നാകെ മികവ് കാട്ടിയാല്‍ മാത്രമെ എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവു.എങ്കിൽ മാത്രമേ മുഴുവൻ വിക്കറ്റും അനായാസം നേടുവാൻ സാധിക്കൂ . എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ അതുണ്ടായില്ല. പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്നും കോലി പറഞ്ഞു. ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്നും കോലി അഭിപ്രായപെട്ടു .
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 26 ഓവര്‍ എറിഞ്ഞെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിന് വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ മാത്രമാണ് സുന്ദര്‍ എറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 167 റണ്‍സ് വഴങ്ങിയാണ് ഷഹബാസ് നദീം രണ്ട് വിക്കറ്റെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് നദീം രണ്ട് വിക്കറ്റെടുത്തു.ഇരുവരുടെയും ഓവറുകളിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര എളുപ്പം റൺസ് കണ്ടെത്തി .