ക്രിക്കറ്റ് ലോകവും ആരാധകരും എല്ലാം ആവേശത്തോടെ ഇപ്പോൾ കാത്തിരിപ്പ് തുടരുന്നത് ഇന്ത്യ :പാകിസ്ഥാൻ ടി :20 ലോകകപ്പ് പോരാട്ടത്തിനായിട്ടാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ശ്രദ്ധ ലോകകപ്പിലേക്ക് നീളുമ്പോൾ ആരാകും കിരീടം നേടുക എന്നുള്ള ചർച്ചകൾ കൂടി സജീവമായി മാറുകയാണ്. കൂടാതെ 24ന് ആരംഭിക്കുന്നു ഇന്ത്യ :പാകിസ്ഥാൻ വാശി നിറഞ്ഞ മത്സരത്തിൽ ബാബർ അസം, വിരാട് കോഹ്ലി ഇവരിൽ ഏത് ക്യാപ്റ്റൻ ആകും ജയിക്കുക എന്നതും ഇപ്പോൾ ഉയരുന്ന ചർച്ചയാണ്. മുൻപ് വേൾഡ് കപ്പിൽ ഏറ്റുമുട്ടിയ അവസരങ്ങളിൽ എല്ലാം മികച്ച റെക്കോർഡ് ഇന്ത്യൻ ടീമിന് അനുകൂല ഘടകമാണെങ്കിലും 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പാക് ടീം ജയവും ക്രിക്കറ്റ് നിരീക്ഷകർ മറക്കുന്നില്ല.2017ലെ ഫൈനൽ ജയം ആവർത്തിക്കുമെന്ന് പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി വ്യക്തമാക്കി കഴിഞ്ഞു.
എന്നാൽ ഇന്ത്യ :പാകിസ്ഥാൻ നിർണായക മത്സരത്തിന് മുന്നോടിയായി വളരെ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത് എത്തുകയാണിപ്പോൾ മുൻ ഓസീസ് താരവും നിലവിലെ പാക് ടീം ബാറ്റിങ് കണ്‍സള്‍ട്ടന്‍റും കൂടിയായ ഹെയ്ഡൻ. ഇത്തവണത്തെ ഇന്ത്യ :പാകിസ്ഥാൻ പോരാട്ടം അത്യന്തം വാശിയായി വരും എന്ന് മാത്യു ഹെയ്ഡൻ നിരീക്ഷിക്കുന്നു.
“ഇത്തവണ പോരാട്ടത്തിൽ നിർണായക ഘടകമായി മാറുക ഇരു ടീമിന്റെയും ക്യാപ്റ്റൻസി മികവാണ് . ഐപിഎല്ലിൽ വ്യക്തിഗത നേട്ടങ്ങൾക്ക് പുറമേ ചെന്നൈ, കൊൽക്കത്ത ടീമുകൾക്ക് ഫൈനലിൽ വരെ എത്താൻ കഴിഞ്ഞത് ക്യാപ്റ്റര്‍സി മികവുകൊണ്ടാണ്. ഇരു ഐപിൽ ടീമിന്റെയും നായകൻമാർ സീസണിൽ ക്യാപ്റ്റൻസി മികവിനാൽ തിളങ്ങിയത് നമ്മൾ എല്ലാം കണ്ടതാണ്. അതാണ് ഈ പോരാട്ടത്തിലും നിർണായകമായി മാറുക. ഈ മത്സരത്തിൽ സംഭവിക്കുന്ന ഓരോ പിഴവുകളും റിസൾട്ടിനെ പോലും ഏറെ ബാധിക്കും “ഹെയ്ഡൻ നിരീക്ഷിച്ചു