ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇംഗ്ലണ്ട് മണ്ണിൽ അവർക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പര ജയം. ഒടുവിൽ നീണ്ട വർഷങ്ങൾക്ക് ശേഷം ആ ഒരു നേട്ടത്തിന്റെ അരികിലാണ് ഇന്ത്യൻ സംഘം. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മാച്ചിൽ തോൽവി ഒഴിവാക്കിയാൽ ഇന്ത്യക്ക് പരമ്പര നേട്ടം സ്വന്തമാക്കാം. നിലവിൽ 2-1ന് ഇന്ത്യൻ ടീമാണ് പരമ്പരയിൽ മുന്നിൽ. ഇന്ത്യക്ക് എതിരായുള്ള ടെസ്റ്റ് സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇന്ത്യൻ ക്യാംപിലെ ഏറ്റവും വലിയ ആശങ്ക ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. താരം കോവിഡ് ബാധിതനായി ഇപ്പോൾ ഐസോലെഷനിലാണ്. കോവിഡ് പോസിറ്റീവ് ആയി മാറിയ രോഹിത് ഉടനെ ടീമിനോപ്പം ചേരുമെന്നാണ് ഇന്ത്യൻ ടീമും ആരാധകരും എല്ലാം തന്നെ വിശ്വസിക്കുന്നത് എങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിതീകരണം വന്നിട്ടില്ല. രോഹിത് ഒരുവേള കളിച്ചില്ലെങ്കിൽ ആരാകും പകരം ശുഭ്മാൻ ഗില്ലിന് ഒപ്പം ഓപ്പണിങ് റോളിൽ എത്തുകയെന്നത് നിർണായക ചോദ്യമാണ്.കഴിഞ്ഞ ദിവസമാണ് ഓപ്പണർ മായങ്ക് അഗർവാളിനോട് ടീമിനോപ്പം ചേരാൻ പറഞ്ഞത്.
രോഹിത് ശര്‍മ്മയുടെ അഭാവം നേരിട്ടാൽ ഗില്ലിനൊപ്പം മായങ്ക്, പൂജാര, വിഹാരി എനിവരാണ് ഓപ്പണർ എന്നുള്ള റോളിൽ ഉള്ളത്. കൂടാതെ സന്നാഹ മത്സരത്തിൽ ലെസ്റ്ററിനെതിരെ തിളങ്ങിയ വിക്കെറ്റ് കീപ്പർ ഭരത് കളിച്ചാലും അത്ഭുതപെടാനില്ല
എന്നാൽ താരങ്ങൾക്ക് പകരം പെർഫെക്ട് ബാക്ക് അപ്പ് ഓപ്ഷനുകളുമായി ഇംഗ്ലണ്ടിലേക്ക് പോകാതെ ബിസിസിഐയുടെ ഭാഗത്ത് നിന്ന് മണ്ടത്തരം ഉണ്ടായി എന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സെവാഗ്.”എനിക്ക് തോന്നുന്നത് ഇത് സെലക്ടർമാരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവാണ്. അവർ ഒരു എക്സ്ട്രാ ഓപ്പണറേ കൊണ്ടുപോയില്ല. അവർ രോഹിത് ശര്‍മ്മയും ഗില്ലും എപ്പോഴും ഫിറ്റ് എന്ന് കരുതി. കോവിഡ് ഭീതി കാരണം 20-22 അംഗ സ്‌ക്വാഡിനെ വിദേശ പരമ്പരകളിൽ അയക്കുമ്പോഴാണ് ഈ ഒരു തീരുമാനം എന്നത് ഓർക്കണം ” വീരു നിരീക്ഷിച്ചു.